പഴയ മൂന്നാര്‍ തൂക്കുപാലം നിര്‍മാണത്തിന് 1.15കോടി



മൂന്നാർ   പഴയ മൂന്നാർ തൂക്കുപാലം നിർമാണത്തിന് അഡ്വ. എ. രാജ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 1.15 കോടി അനുവദിച്ചു. 2018 ലെ മഹാപ്രളയത്തിലാണ് തൂക്കുപാലം തകർന്നത്. ബ്രിട്ടീഷ് കാലഘട്ടത്തിൽ പണിത പാലത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടായിരുന്നു. വെള്ളപ്പാച്ചിലിൽ ഇരുമ്പ് വടം കൊണ്ട് നിർമിച്ച പാലം ഒലിച്ചുപോയി. ഇതോടെ ഹൈറേഞ്ച് ക്ലബ് ഉൾപ്പെടെ ജനങ്ങൾ വസിക്കുന്ന പ്രദേശങ്ങളിലേക്കുള്ള സഞ്ചാരം തടസ്സപ്പെട്ടു. സ്‍കൂള്‍ കുട്ടികൾ അധികദൂരം നടക്കേണ്ട സ്ഥിതിയായി. നാട്ടുകാരുടെ അഭ്യർഥന മാനിച്ച് എം എം മണി എംഎൽഎ മന്ത്രിയായിരുന്നപ്പോള്‍  തകർന്ന പാലം സന്ദർശിച്ചിരുന്നു. പുതിയ തൂക്കുപാലം നിർമിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി. എസ്റ്റിമേറ്റും തുടർ നടപടികളും നടക്കുന്നതിനിടെയാണ് കോവിഡ് എത്തിയത്. നിയന്ത്രണങ്ങള്‍‌ ഇല്ലാതായതോടെ അഡ്വ. എ രാജ എംഎൽഎയുടെ പരിശ്രമത്തിനൊടുവിൽ പാലം പണി യാഥാർത്ഥ്യമാകുകയാണിപ്പോള്‍.   Read on deshabhimani.com

Related News