ഐതിഹ്യ പെരുമയിൽ ദേവികുളം

ദേവികുളം തടാകം


മൂന്നാർ  ദേവികുളമുണ്ടായതിന് പിന്നിൽ ഒരുകഥയുണ്ട്.  രാമനും സീതയും വനവാസത്തിനെത്തിയത് ഇവിടെയെന്നാണ് ഐതീഹ്യം. തമിഴിൽ ‘തേവി കുളിച്ച കുളം’ പിന്നീട് ദേവികുളമായെന്നാണ് സ്ഥലനാമ ചരിത്രത്തിലുള്ളത്. മൂന്നാറിലെ മറ്റ് പ്രദേശങ്ങളിലെ വിനോദകേന്ദ്രങ്ങളെ അപേക്ഷിച്ച് ദേവികുളം  പ്രദേശം അതിമനോഹരമാണ്. തിരുവിതാംകൂർ രാജാക്കന്മാരുടെ വേനൽക്കാല വസതിയായ രാജകൊട്ടാരം ഇവിടെയാണ് പടുത്തുയർത്തിയത്. സ്വാതന്ത്ര്യാനന്തരം ഈ കൊട്ടാരം  ഗവണറുടെ വേനൽക്കാല വസതിയായും  മാറി.  ഇപ്പോൾ സർക്കാർ അതിഥിമന്ദിരമാണ്. ആദ്യകാല കോടതികളിൽ ഒന്നാണ് ദേവികുളം മുൻസിഫ് മജിസ്ട്രേറ്റ് കോടതി. 1915 ൽ ശ്രീമൂലം തിരുന്നാൾ മഹാരാജാവ് മുൻകൈയെടുത്ത് സ്ഥാപിച്ച ഗ്രന്ഥശാലയും, ലൈബ്രറിയും ദേവികുളത്തുണ്ട‍് . പഴയ അഞ്ചലാപ്പീസ് കെട്ടിടം ഇപ്പോഴും സ്മാരകമായി നിലകൊള്ളുന്നു.  കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന ദേവികുളം പിന്നീട് താലൂക്ക് ഭരണ സിരാകേന്ദ്രമായി. ഇതിന്റെ ഭാഗമായി വക്കീലന്മാർ, ഗുമസ്ഥന്മാർ, കച്ചവടക്കാർ,ഹോട്ടൽ നടത്തിപ്പുകാർ എന്നിവരെല്ലാം സർക്കാർ സഹായത്തോടെ ദേവികുളത്ത്കുടിയേറി പാർത്തു. പഴയ ദേവികുളത്തുള്ള ഈ കുളത്തിന് പിന്നീട് ‘സീതാദേവിലേക്ക്’ എന്ന നാമധേയം നൽകി പരിഷ്കരിച്ചു. കുളം സംരക്ഷിക്കുന്നതിന്റെ ഭാഗമായി  ഇവിടെ സഞ്ചാരികൾക്ക് നിയന്ത്രണമുണ്ട്. Read on deshabhimani.com

Related News