ഭക്ഷ്യഭദ്രത ഗോത്രവർഗ വനിതാ 
കൂട്ടായ്‌മയ്‌ക്ക്‌ തുടക്കം



ഇടുക്കി ഭാസുര ഭക്ഷ്യഭദ്രതാ ഗോത്രവർഗ വനിതാ കൂട്ടായ്‌മയ്‌ക്ക്‌ ജില്ലയിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്‌ഘാടനംചെയ്‌തു. ഗോത്രവർഗ മേഖലയ്‌ക്ക്‌ കരുത്തും കരുതലും പകരുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഗോത്ര കൂട്ടായ്‌മയാണ് ഭാസുര. പരിപാടിയിൽ സംസ്ഥാന ഭക്ഷ്യ കമീഷനംഗം വി രമേശൻ അധ്യക്ഷനായി.    ഗോത്രവർഗ ജനതയ്‌ക്ക്‌ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്നതിനും ‘ഭക്ഷണം ഔദാര്യമല്ല അവകാശമാണ്' എന്ന സന്ദേശമുയർത്തിയാണ്‌ സംസ്ഥാന ഭക്ഷ്യകമീഷൻ പദ്ധതി നടപ്പാക്കുന്നത്‌. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ മുഖ്യാതിഥിയായി. എഡിഎം ഷൈജു പി ജേക്കബ്, സംസ്ഥാന ഭക്ഷ്യകമീഷൻ മുൻ അംഗം അഡ്വ. ബി രാജേന്ദ്രൻ, ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, പഞ്ചായത്തംഗം ടി ഇ നൗഷാദ്, ഐസിഡിഎസ് പ്രോഗ്രാം ഓഫീസർ റേച്ചൽ പി ഡേവിഡ്, ഐടിഡിപി പ്രോജക്ട് ഓഫീസർ കെ എസ്‌ ശ്രീരേഖ, ജില്ലാ സപ്ലൈ ഓഫീസർ എം കെ സതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ട്രൈബൽ 
പ്രൊമോട്ടർമാർക്ക്‌ 
പരിശീലനം  ഭാസുര പദ്ധതി നടത്തിപ്പിനായി ട്രൈബൽ പ്രൊമോട്ടർമാർക്കായുള്ള പരിശീലനം കലക്ടർ ഷീബ ജോർജ് ഉദ്ഘാടനംചെയ്തു. സംസ്ഥാന ഭക്ഷ്യ കമീഷനംഗം വി രമേശൻ അധ്യക്ഷനായി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ മുഖ്യാതിഥിയായി. സംസ്ഥാന ഭക്ഷ്യ കമീഷൻ മുൻ അംഗം അഡ്വ. ബി രാജേന്ദ്രൻ ക്ലാസ് നയിച്ചു. Read on deshabhimani.com

Related News