സ്‌കൂളിലേക്ക്‌ ഉപകരണങ്ങൾ നൽകി



കട്ടപ്പന കട്ടപ്പന ഗവ. കോളേജ്‌ ഇക്കണോമിക്‌സ്‌ വിഭാഗം സ്‌കൂൾ ദത്തെടുക്കൽ പദ്ധതിയുടെ ഭാഗമായി പീരുമേട്‌ പുതുക്കട പഞ്ചായത്ത്‌ സർക്കാർ എൽപി സ്‌കൂളിലേക്ക്‌ ഫർണിച്ചറുകളും കോവിഡ്‌ പ്രതിരോധ കിറ്റും അഞ്ച്‌ വിദ്യാർഥികൾക്ക്‌ എൻഡോവ്‌മെന്റും വിതരണം ചെയ്‌തു. പദ്ധതി ഡോ. വി ശിവദാസൻ എംപി ഓൺലൈനായി ഉദ്‌ഘാടനംചെയ്‌തു. സ്‌കൂൾ വിദ്യാർഥികൾക്ക്‌ പഠനം വിനോദപരമാക്കാനും കോളേജ്‌ തലത്തിൽ പഠിക്കുന്നവരെ സാമൂഹ്യശാക്തീകരണത്തിന്റെ ഭാഗമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയുമാണ്‌ പദ്ധതി ആരംഭിച്ചത്‌. കോളേജ്‌ ഇക്കണോമിക്‌സ്‌ വിഭാഗവും ഡോ. ശിവദാസൻ എംപിയുടെ നെറ്റ്‌വർക്ക്‌ പ്രോഗ്രാമും ചേർന്നാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. കോളേജ്‌ പ്രിൻസിപ്പൽ ഡോ. വി കണ്ണൻ, ഡോ. അലോഷ്യസ്‌, ഇക്കണോമിക്‌സ്‌ വിഭാഗം മേധാവി ഡോ. അരുൺകുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News