വനിതാ കമീഷന്‍ സിറ്റിങ്ങിൽ 10 പരാതി തീർപ്പാക്കി

കുമളിയിൽ നടന്ന സംസ്ഥാന വനിത കമീഷൻ സിറ്റിങ്ങിൽ കമീഷൻ അംഗം 
ഷാഹിദ കമാൽ പരാതികൾ കേൾക്കുന്നു


 കുമളി കുമളിയിൽ സംസ്ഥാന വനിത കമീഷൻ സിറ്റിങ് നടത്തി. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ഗൗരവത്തോടെയാണ് കമീഷൻ പരിഗണിക്കുന്നതെന്നും ഉചിതമായ നടപടികൾ സ്വീകരിച്ചു വരുന്നുണ്ടെന്നും  അംഗം ഷാഹിദ കമാൽ പറഞ്ഞു. കുമളിയിലും പരിസര പ്രദേശങ്ങളിലുമുള്ളവർക്ക് പ്രത്യേകമായാണ് അദാലത്ത് സംഘടിപ്പിച്ചത്. പരാതിക്കാർക്ക് വന്ന് പോകുന്നതിന് സൗകര്യത്തിനായി ജില്ലയെ നാല് മേഖലകളാക്കി തിരിച്ചാണ് വനിത കമീഷൻ സിറ്റിങ് നടത്തുന്നത്.  കുമളി വ്യാപാര ഭവൻ ഹാളിൽ നടത്തിയ സിറ്റിങ്ങിൽ 35 കേസുകളാണ് പരിഗണിച്ചത്. കുടുംബ പ്രശ്‌നങ്ങൾ, വസ്തു തർക്കങ്ങൾ തുടങ്ങി വ്യത്യസ്ഥങ്ങളായ പരാതികളുണ്ടായിരുന്നു.  ഇതിൽ  കമീഷന് ഇടപെടാവുന്ന വിഷയങ്ങളിലെ പരാതികൾ പരിഹരിച്ചു.  സിറ്റിങ്ങിൽ 10 പരാതികൾ തീർപ്പാക്കി. 5 പരാതികളിൽ മറ്റു വകുപ്പുകളുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവച്ചു. Read on deshabhimani.com

Related News