ആരോഗ്യവകുപ്പ് നിർദേശങ്ങൾ



നെടുങ്കണ്ടം  ഹൈറേഞ്ചിലെ ചില മേഖലകളിൽ തക്കാളിപ്പനി പടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. പനി ലക്ഷണങ്ങൾ നിസാരമായി കാണരുത്‌.   രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറുടെ സേവനം തേടണം. തക്കാളിപ്പനി വന്നാൽ കുട്ടികളുടെ കൈകാലുകളിലും വായ്‌ക്കകത്തും ചെറുകുമിളകൾ പ്രത്യക്ഷപ്പെടും. ഒരാഴ്ച  നീണ്ടുനിൽക്കുന്ന രോഗം തനിയെ മാറുണ്ടെങ്കിലും ഹൃദയവാൽവുകളിലെ തകരാറ്, അപസ്മാരം, വൃക്കരോഗങ്ങൾ എന്നിവ ഉണ്ടായിട്ടുള്ള കുട്ടികളെ പനി സാരമായി ബാധിച്ചേക്കാം. തക്കാളിപ്പനി അഥവ എച്ച്എഫ്എംഡി ഹാൻഡ് ഫൂട് മൗത്ത് ഡിസീസ് (എച്ച്‌എഫ്‌എംഡി)  കുട്ടികളിലാണ് കൂടുതലും കണ്ടുവരുന്നത്. വൈറസാണ് രോഗ കാരണം. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും രോഗം ബാധിച്ചവരുമായി ഇടപഴകുന്നതും രോഗം പടരാനിടയാകുന്നു.   വായിലെ തൊലി പോവുകയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യുന്നതാണ്‌ ലക്ഷണങ്ങൾ.  Read on deshabhimani.com

Related News