ബദൽ കാർഷികനയം ഉയർത്തണം: 
വത്സൻ പാനോളി



ഇടുക്കി കാർഷിക വിളകളുടെ വിലനിശ്‌ചയിക്കുന്നത്‌ ആഗോളമുതലാളിത്തമാണെന്ന്‌ കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പാനോളി.  രാജ്യത്തെ കാർഷികമേഖലയെ തകർത്തത്‌ കോൺഗ്രസ്‌, ബിജെപി  സർക്കാരുകളാണ്‌. ഇടുക്കി മഹോത്സവത്തിൽ ‘കാർഷിക മേഖലയും ഇടുക്കി പാക്കേജും’ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദേഹം. കയറ്റ്‌ ഇറക്കുമതി നിയമം എടുത്തുകളഞ്ഞ് മൻമോഹൻസിങ്ങിന്റെ കാലത്തെ സ്വതന്ത്ര വാണിജ്യകരാറുകളും നവ ഉദാരവൽക്കരണ നയങ്ങളും കാർഷികമേഖലയ്‌ക്ക്‌ പ്രതിസന്ധിയുണ്ടാക്കി. ആഗോളമുതലാളിത്തിന്‌ അനുകൂല നിലപാടുകളും കൂടുതൽ ഉദാരവൽക്കരണ നിലപാടുകളുമാണ്‌  ബിജെപിയും മോദി സർക്കാരും പിന്തുടരുന്നത്‌.  2014ൽ കർഷകസമരത്തെ തുടർന്ന്‌ സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട്‌ നടപ്പാക്കാമെന്നും കാർഷിക ഉൽപ്പന്നങ്ങൾ സബ്‌സിഡിയോടെ സംഭരിക്കാമെന്നും പ്രധാനമന്ത്രി ഉറപ്പു നൽകിയതാണ്‌ എന്നാലിതൊന്നും ഒമ്പത്‌ വർഷം കഴിഞ്ഞിട്ടും പാലിച്ചില്ല.  ലോകവികസിത രാജ്യത്തെ കൃഷിരീതിയല്ലനമ്മുടേത്‌. കോർപ്പറേറ്റ്‌ മുതലാളിമാർ ആധുനിക സാങ്കേതികവിദ്യകളും അത്യുൽപ്പാദശേഷിയുള്ള വിത്തുകളുമാണ്‌ കൃഷിയ്‌ക്ക്‌ ഉപയോഗിക്കുന്നത്‌. ഇവരോടുപിടിച്ചു നിൽക്കാൻ കർഷകകൂട്ടായ്‌മ ഉയർന്നുവരണം.  കുരുമുളകിനും ഏലത്തിനും മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കണം.  ഇടുക്കി പാക്കേജിലെ സുഗന്ധവ്യഞ്ചന പാർക്ക്‌  സജ്ജമാകുന്നതോടെ നമ്മുടെ ഉൽപ്പന്നങ്ങൾക്ക്‌ ആഭ്യന്തര വിപണിയുണ്ടാകും. അർഹമായ വിലയും ലഭിക്കും.  ഇതിനുദ്ദാഹരണമാണ്‌ ചെറുകിട തേയില കർഷകർഷകർക്കായി സഹകരണമേഖലയിലുള്ള  തങ്കമണി സഹ്യാടീ. കുത്തക ബ്രാൻഡുകളെക്കാൾ മികച്ച തേയിലയാണിവിടെ ബ്രാൻഡ്‌ചെയ്‌ത്‌ വിൽക്കുന്നത്‌. ഏലയ്‌ക്ക പായ്‌ക്കറ്റിലാക്കി ഓണക്കിറ്റിനൊപ്പം സർക്കാർ വിറ്റഴിച്ചപ്പോൾ പൊതുവിപണിയിലും വിലകൂടി. ആഗോളമുതലാളിത്തമുണ്ടാക്കിയ പ്രകൃതിചൂഷണങ്ങൾക്ക്‌ ഫലമായാണ്‌ പശ്ചിമഘട്ടം സംരക്ഷണ പദ്ധതിയുണ്ടാക്കിയത്‌. പരിസ്ഥിതി സംരക്ഷണത്തിന്റെ മറവിൽ വനവൽക്കരമാണ്‌ നടത്തുന്നത്‌. ഇതിന്റെ മറവിൽ കർഷകരെ കുടിയിറക്കാനുള്ള നീക്കം അനുവദിക്കില്ല. ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ ദൃഢനിശ്‌ചയമുള്ള കർഷക പ്രസ്ഥാനവും ഇടതുപക്ഷ പ്രസ്ഥാനവും ഇവിടെയുണ്ടെന്നും വത്സൻ പാനോളി പറഞ്ഞു. Read on deshabhimani.com

Related News