ഉജ്വല വിജയവുമായി ബാലസംഘം കൂട്ടുകാർ



മൂലമറ്റം പ്ലസ്‌ടു പരീക്ഷയിൽ എല്ലാവിഷയത്തിനും എ പ്ലസ്‌ നേട്ടവുമായി ബാലസംഘം ഏരിയ പ്രസിഡന്റും സെക്രട്ടറിയും. പ്രസിഡന്റ്‌ ആബിദ് ജാഫറും സെക്രട്ടറി അന്നാ കെ ജോസഫുമാണ്‌ നേട്ടം കൊയ്‌തത്‌. ആതുരസേവനം ഇഷ്ടപ്പെടുന്ന അന്നയ്‌ക്ക്‌ എംബിബിഎസിന്‌ പോകാനാണ്‌ ഇഷ്ടം. പത്താം ക്ലാസ്സിലും എല്ലാ വിഷയത്തിനും എപ്ലസ്‌ ലഭിച്ചിരുന്നു.  എസ്എഫ്ഐ ഏരിയ കമ്മിറ്റി അംഗമെന്ന നിലയിലും അന്ന സജീവമാണ്‌. അച്ഛൻ ജോസഫ് സ്‌കറിയ, കുഞ്ഞാലിൽ കെ എസ്‌ഇബി വർക്കേഴ്സ് അസോസിയേഷൻ(സിഐടിയു) യൂണിറ്റ് സെക്രട്ടറി, അമ്മ സൈബി ജോസഫ് സിപിഐ എം മൂലമറ്റം ലോക്കൽ കമ്മിറ്റി അംഗവുമാണ്‌. സഹോദരൻ അഡ്ബെന്റ്‌ ജെ കുഴിഞ്ഞാലിൽ, ബാലസംഘം മൂലമറ്റം മേഖല സെക്രട്ടറിയാണ്‌.     ആബിദ് ജാഫർ മെഡിക്കൽ എൻട്രൻസ് കോച്ചിങ്ങിനു പോകാനുള്ള ഒരുക്കത്തിലാണ്‌. ഡിവൈഎഫ്ഐ ഇളംദേശം മേഖല കമ്മിറ്റിഅംഗവുമാണ്‌. ആബിദിന്റെ അച്ഛൻ കെ എസ് ജാഫർഖാൻ കോട്ടവാതിൽക്കൽ, എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയംഗമാണ്‌. റഫിയാനത്താണ്‌ ഉമ്മ.  Read on deshabhimani.com

Related News