പൊരിവെയിലത്ത‌് നിയമപാലകർക്ക‌് ഇളനീർ നൽകി ഡിവൈഎഫ‌്ഐ



തൊടുപുഴ ലോക്ക‌് ഡൗൺ സാഹചര്യത്തിൽ നിരത്തുകളിൽ ഡ്യൂട്ടിയിലുള്ള പൊലീസ‌് ഉദ്യോഗസ്ഥർക്ക‌് ഇളനീർ സമ്മാനിച്ച‌് ഡിവൈഎഫ‌്ഐ പ്രവർത്തകർ. തൊടുപുഴ ബ്ലോക്ക‌് കമ്മിറ്റിയുടെ നേതൃത്വത്തിലാണ‌് തൊടുപുഴ പൊലീസ‌് സ‌്റ്റേഷൻ പരിധിയിൽ ഇളനീർ വിതരണംചെയ‌്തത‌്.  കൊടുംവെയിലിൽ ചുമതല നിർവഹിക്കുന്നവർക്കും പട്രോളിങ‌് നടത്തുന്നവർക്കും ഇതേറെ സഹായകരമായി.     വിവിധ മേഖലാ കമ്മിറ്റികളാണ‌് നൂറ്റിമുപ്പതോളം ഇള‌നീർ തൊടുപുഴയിൽ എത്തിച്ചത‌്. മൂന്ന്‌ വാഹനങ്ങളിൽ കയറ്റി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക‌് എത്തിച്ചുനൽകുകയായിരുന്നു. പൊലീസ‌് സ‌്റ്റേഷനിൽ ഡ്യൂട്ടിയുള്ളവർക്കും നൽകി. ബ്ലോക്ക‌് സെക്രട്ടറി അജയ‌് ചെറിയാൻ തോമസ‌്, പ്രസിഡന്റ‌് ടി എസ‌് ഷിയാസ‌്, പവിരാജ‌് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിതരണം.     Read on deshabhimani.com

Related News