സിപിഐ എം കരിമണ്ണൂർ ഏരിയ 
സമ്മേളനത്തിന്‌ ഉജ്വല തുടക്കം

സിപിഐ എം കരിമണ്ണൂർ ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ്‌ മോഹനൻ ഉദ്ഘാടനംചെയ്യുന്നു


 കരിമണ്ണൂർ സിപിഐ എം കരിമണ്ണൂർ ഏരിയ സമ്മേളനത്തിന്‌ ഉടുമ്പന്നൂരിൽ ഉജ്വല തുടക്കം. ഉടുമ്പന്നൂർ ന്യൂ സിറ്റിയിൽ പ്രത്യേകം തയ്യാറാക്കിയ പി സി ജോസഫ്‌ നഗറിൽ മുതിർന്ന പാർടിയംഗം പി എൻ തങ്കപ്പൻ പതാക ഉയർത്തി. പ്രതിനിധികൾ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചനയും നടത്തി. ഡി രാജീവ്‌ നഗറിൽ(റോസ്‌ ഓഡിറ്റോറിയം) ആരംഭിച്ച പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ്‌ മോഹനൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം കെ ആർ ഗോപാലൻ താൽക്കാലിക അധ്യക്ഷനായി. പി പി സുമേഷ്‌ രക്തസാക്ഷി പ്രമേയവും സി പി രാമചന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. തുടർന്ന്‌ സമ്മേളന നടത്തിപ്പിന്‌ വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്തു. പ്രസീഡിയം: കെ എം സോമൻ(കൺവീനർ), പി ജെ ഉലഹന്നൻ, നീതു ബാബുരാജ്‌. ക്രഡൻഷ്യൽ: ജെയിൻ അഗസ്റ്റിൻ(കൺവീനർ), കെ ജി വിനോദ്‌, എം എസ്‌ സുഭിലാഷ്‌. പ്രമേയം: കെ ജെ തോമസ്‌(കൺവീനർ), ഷിജോ സെബാസ്റ്റ്യൻ, തമ്പി കുര്യാക്കോസ്‌, ജഗദമ്മ വിജയൻ, വി കെ ബഷീർ. മിനിറ്റ്‌സ്‌: ഇ വി രാജൻ(കൺവീനർ), കെ കെ നാരായണൻ, എം പി ധർമരാജൻ. ഏരിയ സെക്രട്ടറി എൻ സദാനന്ദൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ആദ്യകാല പ്രവർത്തകരായ എ രാധാകൃഷ്‌ണൻ, എം എൻ മോഹനൻ, സി എൻ രവീന്ദ്രൻ, കരീം കിഴക്കേൽ എന്നിവരെ ആദരിച്ചു. ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി എസ്‌ രാജൻ, കെ വി ശശി, വി വി മത്തായി, വി എൻ മോഹനൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. സ്വാഗതസംഘം ചെയർമാൻ എം ലതീഷ്‌ സ്വാഗതം പറഞ്ഞു. സമ്മേളനം തിങ്കളാഴ്‌ച സമാപിക്കും. Read on deshabhimani.com

Related News