മുന്നുങ്കവയൽ തൂക്കുപാലം സഞ്ചാരയോഗ്യമാക്കാൻ നടപടി



മൂലമറ്റം കഴിഞ്ഞ പ്രളയത്തിൽ തകർന്ന മുന്നുങ്കവയൽ തൂക്ക്പാലം സഞ്ചാരയോഗ്യമാക്കാൻ നടപടിയായി. മൂലറ്റം പവർഹൗസിൽ നിന്നുള്ള ശകത്മായ ജലമൊഴുക്കുള്ള ആറിന് കുറുകെയുള്ള പാലമാണിത്. പ്രദേശവാസികൾ മന്ത്രി റോഷി അഗസ്റ്റ്യന് നൽകിയ നിവേദനത്തെ തുടർന്നായിരുന്നു നടപടി.  പാലം സന്ദർശിച്ച മന്ത്രി സന്ദർശിക്കുകയും ചെറിയ  സ്കൂട്ടർ ഉൾപ്പെടെയുള്ള വാഹനങ്ങൾ കൊണ്ടുപോകത്തക്ക രീതിയിൽ വേണം നിർമിക്കാനെന്നും നിർദ്ദേശവും നൽകി.  ഇതേത്തുടർന്ന് എംവിഐപി  സൂപ്രണ്ടിങ് എൻജിനീയർ സി കെ ശ്രീകല, എക്സിക്യൂട്ടീവ് എൻജിനീയർ സി എൻ രജിത, മെക്കാനിക്കൽ അസിസ്റ്റന്റ് എൻജിനീയർഎൽദോസ് എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം പാലത്തിന്റെ സ്ഥിതിഗതികൾ നടന്ന്കണ്ട് വിലയിരുത്തി. പാലം പണി ഉടൻ പൂർത്തിയാകുന്നതോടെ  മുന്നുങ്കവൽ പ്രദേശത്ത്  റബർടാപ്പിങ്ങിന്  പോകുന്നവർക്കും സ്കൂൾ കുട്ടികൾക്കും  ഏറെ ഗുണംചെയ്യും.  കാഞ്ഞാർ വഴിയും മണപ്പാടി വഴിയും ചുറ്റിവളഞ്ഞ് പോകേണ്ട അവസ്ഥക്ക് വിരാമമാകും.  കേരള കോൺഗ്രസ് എം  മണ്ഡലം വൈസ് പ്രസിഡന്റ് സാജുകുന്നേമുറി, വാർഡംഗം ഷിബു ജോസഫും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.  Read on deshabhimani.com

Related News