പാടിത്തിമിർത്ത് ഇടുക്കി

ഇടുക്കി മഹോത്സവത്തിൽ അതുൽ നറുകര പാടുന്നു


 ചെറുതോണി കോറസ് റെഡിയല്ലേ ? കൂടെപ്പാട്ടുവല്ലേ? അതുൽ നറുകരയ്ക്കൊപ്പം ഇടുക്കി പാടി "പാലാപ്പള്ളി തിരുപ്പള്ളി’ ... ഇടുക്കി മഹോത്സവം ആദ്യദിനം അവസാനിച്ചത് നാടൻ പാട്ടുകളുടെ താളത്തിലലിഞ്ഞാണ്. പൃഥ്വിരാജ് ചിത്രം കടുവയിലെ " പാലാപ്പള്ളി തിരുപ്പള്ളി’ എന്ന ഗാനത്തിലൂടെ ലോകമറിഞ്ഞ അതുൽ നറുകരയും സംഘവുമാണ് മഹോത്സവ വേദിയിൽ നാടൻ ശീലുകളുടെ വിരുന്നൊരുക്കിയത്. ബാലസംഘം വളന്റിയർമാരടക്കമുള്ള ആസ്വാദകർ നൃത്തച്ചുവടുകളുമായി ഒപ്പം ചേർന്നതോടെ മേളത്തിന് ഇരട്ടി ആവേശം. ഇടയിൽ പാടിയ കലാഭവൻ മണിയുടെ പാട്ടുകൾ ചിലരെയെങ്കിലും ഗാനങ്ങൾ ഹിറ്റാവാൻ സാമൂഹ്യ മാധ്യമങ്ങളുടെ വരവിന് മുമ്പുള്ള കാലത്തേക്ക് നയിച്ചു. വടക്കൻ നാടുകളിലെ അനുഷ്ഠാന കലകളും പാട്ടുസംഘത്തിനൊപ്പം മല കയറി ചെറുതോണിയിലെത്തിയിരുന്നു.  പരമ്പരാഗത കലാകാരന്മാൻ തന്നെ അരങ്ങിലെത്തിച്ച തെയ്യവും തിറയും നിറ കൈയടികളോടെ സ്വീകരിച്ചു. നാട്ടുകാരുടെ അഭ്യർഥന പ്രകാരമുള്ള പാട്ടുകളടക്കം മൂന്ന് മണിക്കൂറോളം നീണ്ട പരിപാടി വരും ദിവസങ്ങളിലെ ആഘോഷങ്ങളുടെ സൂചനയായി. Read on deshabhimani.com

Related News