ഇനി അതിവേഗം ഹൈറേഞ്ച് ടു ലോ റേഞ്ച്; കമ്പംമെട്ട്- വണ്ണപ്പുറം റോഡ് നിര്‍മാണം തുടങ്ങി

ടൂറിസം പാതയുടെ നിർമാണത്തിന്റെ ഭാഗമായി കമ്പംമെട്ടിൽ റോഡിന് വീതികൂട്ടുന്നു


നെടുങ്കണ്ടം> ഹൈറേഞ്ചും ലോ റേഞ്ചും ബന്ധിപ്പിക്കുന്ന കമ്പംമെട്ട് - വണ്ണപ്പുറം റോഡി‍ന്റെ ആദ്യഘട്ടം 28.1 കിലോ മീറ്റർ നിർമാണം തുടങ്ങി. കമ്പംമെട്ടുമുതല്‍ എഴുകുംവയല്‍ വരെയാണ്​ ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്നത്. ആദ്യ റീച്ചി‍ന്റെ നിർമാണത്തിനായി 76.28 കോടി അനുവദിച്ചിട്ടുണ്ട്.   വൈദ്യുതി പോസ്റ്റ്‌കളും ജലവിതരണ പൈപ്പുകളും മാറ്റിയിടാനുള്ള ക്രമീകരണങ്ങൾ തുടങ്ങി. രണ്ടും മൂന്നും റീച്ചുകളുടെ നിർമാണത്തിനായുള്ള നടപടികളും ഉടൻ പൂര്‍ത്തിയാക്കും. 10.5 മീറ്റര്‍ വീതിയിലാണ് നിർമാണം. റോഡ് സുരക്ഷയ‍്ക്കായി ഐറീഷ് ഓടയും നിര്‍മിക്കും.   ജില്ലാ അതിർത്തി പ്രദേശമായ കമ്പംമെട്ടിൽനിന്നും ആരംഭിച്ച് ഉടുമ്പൻചോല, ഇടുക്കി, തൊടുപുഴ തുടങ്ങിയ താലൂക്കുകളെ ബന്ധിപ്പിച്ചാണ് കടന്നുപോകുന്നത്. ആദ്യ റീച്ചിൽ കമ്പംമെട്ട്, ശാന്തിപുരം, ബാലന്‍പിള്ള സിറ്റി, രാമക്കല്‍മേട്, തൂക്കുപാലം, മുണ്ടിയെരുമ, താന്നിമൂട്, കല്ലാര്‍, ചേമ്പളം എഴുകുംവയല്‍ വരെയണ് നിര്‍മാണം. ഹൈറേഞ്ചിനെ വളരെ വേഗത്തില്‍ ലോറേഞ്ചുമായി ബന്ധിപ്പിക്കുന്നതാണ് ഈ ടൂറിസം പാത. Read on deshabhimani.com

Related News