തൊഴിലാളികൾ ഡിഎഫ്ഒ ഓഫീസ്‌ ധർണ നടത്തി



മൂന്നാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഫോറസ്റ്റ് വാച്ചേഴ്സ് ആന്റ്‌ എംപ്ലോയീസ് യൂണിയൻ(സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ    ദേവികുളം ഡിഎഫ്ഒ ഓഫീസിനു മുമ്പിലേക്ക് മാർച്ചും ധർണയും നടത്തി. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം കെ വി ശശി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌  എം ലക്ഷ്മണൻ അധ്യക്ഷനായി.  യൂണിയൻ സെക്രട്ടറി പി വാസുദേവൻ, ട്രഷറർ ജയിംസ് മാത്യു, ആർ ഈശ്വരൻ, വി മാരിയപ്പൻ, എ രാജേന്ദ്രൻ, എസ് കട്ടബൊമ്മൻ, ജോബി ജോൺ എന്നിവർ സംസാരിച്ചു.   ശമ്പള കുടിശ്ശിക അനുവദിക്കുക, എല്ലാ മാസവും 10ന് മുമ്പ്‌ ശമ്പളം വിതരണം ചെയ്യുക, 10 മുതൽ 20 വർഷം വരെ ജോലി ചെയ്തു വരുന്ന താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ജീവനക്കാരുടെ ജോലി സമയം എട്ട്‌ മണിക്കൂറായി നിജപ്പെടുത്തുക, വ്യക്തിഗത ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്തുക, ജീവിത കാലം മുഴുവൻ ജോലി ചെയ്തിട്ടും പ്രായപരിധിയുടെ പേരിൽ ജോലി നിഷേധിക്കുന്ന സമീപനം അവസാനിപ്പിക്കുക തുടങ്ങിയവ ഉന്നയിച്ചായിരുന്നു  സമരം. Read on deshabhimani.com

Related News