ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് 
3 പേര്‍ക്ക് പരിക്ക്



കട്ടപ്പന പാറക്കടവ്- ജ്യോതിസ് ജങ്ഷൻ ബൈപാസ് റോഡിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്.   ഡ്രൈവർ മേട്ടുക്കുഴി തടാനിക്കുന്നേൽ സൂരജ് ബിജു, കുന്തളംപാറ തോട്ടുവയലിൽ രാഹുൽ വിനോദ്, മേട്ടുക്കുഴി കണ്ടൻകുളത്ത് അരുൺ സജി എന്നിവരാണ് അപകടത്തിൽപെട്ടത്. ഇവരെ കട്ടപ്പന സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല. കുന്തളംപാറ റേഷൻകടയ്‍ക്ക് സമീപം ശനി പകൽ 12.45ഓടെയാണ് സംഭവംൽ. പാറക്കടവിൽനിന്ന് മേട്ടുക്കുഴിയിലേക്ക് പോകുകയായിരുന്ന ഓട്ടോ എതിരെവന്ന ടിപ്പർ ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ തോട്ടിലേക്ക് മറിയുകയായിരുന്നു. പ്രദേശവാസി സജി തോട്ടിലിറങ്ങി അപകടത്തിൽപെട്ടവരെ ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ മൂന്നിന് ബൈപാസ് റോഡിൽ ശബരിമല തീർഥാടകരുടെ മിനി ബസ് വീടിനുമുകളിലേക്ക് മറിഞ്ഞ് 16പേർക്ക് പരിക്കേറ്റിരുന്നു. Read on deshabhimani.com

Related News