ദുരന്തമൊഴിവാക്കിയത്‌ ഡ്രൈവർ അജേഷിന്റെ മനോധൈര്യം



ഏലപ്പാറ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക്‌ നഷ്ടമായെങ്കിലും  ഡ്രൈവറുടെ മനോധെെര്യം കാത്തത് നിരവധിപേരുടെ ജീവൻ. ചേർത്തല ഡിപ്പോയിലെ ഡ്രൈവർ അജേഷിന്റെ സമയോചിത ഇടപെടലാണ് വൻ അപകടം ഒഴിവാക്കിയത്. ഏലപ്പാറ ടൗണിനു നടുവിൽ നീട്ടി തുടരെ ഹോൺ മുഴക്കിയും ഹെഡ് ലൈറ്റ് തെളിച്ചും മുന്നറിയിപ്പ് നൽകി.  കൂടാതെ ബസിലെ യാത്രക്കാരും  നിലവിളിച്ച് ബഹളമുണ്ടാക്കി. ഒടുവിൽ മറ്റ് മാർഗമില്ലാതെ വന്നതോടെ സെൻട്രൽ ജങ്ഷനിൽ ഓട്ടോസ്‌റ്റാൻഡിലേക്ക്‌ ബസ് കയറ്റി കാറിലും ഓട്ടോകളിലുമായി ഇടിച്ചുനിർത്തി. ഇവിടുന്ന് 100 മീറ്റർ മാത്രം അകലെ കൊടുംവളവും കൊക്കയുമാണ്. 20 യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. യാത്രക്കാരുടെ നിലവിളി കേട്ട് കാൽനടക്കാരും ഓട്ടോയിലുണ്ടായിരുന്നവരിൽ ഭൂരിഭാഗം പേരും ഓടിരക്ഷപ്പെട്ടു. നാട്ടുകാരും ഏലപ്പാറ പൊലീസും ചുമട്ട്‌ തൊഴിലാളികളും പൊതുപ്രവർത്തകരും രക്ഷാപ്രവർത്തനം നടത്തി. അപകടവിവരമറിഞ്ഞ്‌ നൂറുകണക്കിനാളുകളാണ്‌ അപകടസ്ഥലത്ത്‌ തടിച്ചുകൂടിയത്‌. Read on deshabhimani.com

Related News