ഇനിയും പറക്കുമോ ശലഭങ്ങൾ



ചെറുതോണി വെള്ളാപ്പാറയിൽ വനംവകുപ്പ് സ്ഥാപിച്ച ശലഭോദ്യാന പാർക്ക് കാടുകയറി നശിക്കുന്നു. പാർക്ക് ഇന്ന് ക്ഷുദ്രജീവികളുടെ ആവാസകേന്ദ്രമാണ്‌. 2015-ലാണ് വെള്ളപ്പാറ ഫോറസ്റ്റ് ഡോർമിറ്ററിയോട് ചേർന്ന് വനംവകുപ്പ് ശലഭോദ്യാന പാർക്ക് നിർമിച്ചത്. വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ശലഭങ്ങളെക്കുറിച്ച് കൂടുതൽ അറിവ്‌ ലഭ്യമാക്കുക എന്നതായിരുന്നു ലക്ഷ്യം.      ശലഭങ്ങളെ ആകർഷിക്കുന്ന ചെടികളും മറ്റും ഇവിടെ നട്ടു പരിപാലിച്ചു പോന്നു. എന്നാൽ, ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ പദ്ധതി വനംവകുപ്പ് ഉപേക്ഷിച്ചു. പ്രദേശത്ത്‌ കാടു വളർന്ന് പാർക്കിലെ ചെടികളെല്ലാം നശിച്ചു. ലക്ഷങ്ങൾ മുടക്കി നിർമിച്ച ശലഭോദ്യാനം വിദ്യാർഥികൾക്കും ശലഭനിരീക്ഷകർക്കും ഏറെ പ്രയോജനകരമായിരുന്നു. വനം വകുപ്പിലെ ഉദ്യോഗസ്ഥർ പാർക്കിന് സമീപത്തെ ക്വാർട്ടേഴ്സുകളിൽ താമസിക്കുന്നുണ്ട്‌. മാലിന്യം തള്ളുന്ന കേന്ദ്രമാക്കി ഇവർ പാർക്കിനെ മാറ്റി. ശലഭോദ്യാന പാർക്ക് നവീകരിച്ച് തുറക്കണമെന്ന ആവശ്യം ശക്തമാവുകയാണ്‌. Read on deshabhimani.com

Related News