നിലവിലെ റാങ്ക് ലിസ്‌റ്റിൽനിന്ന് നിയമിക്കണം



നെടുങ്കണ്ടം പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലെ താൽക്കാലിക നിയമനം നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്നാവണമെന്ന് സിഐടിയു, ഡിവൈഎഫ്ഐ നേതാക്കൾ ആവശ്യപ്പെട്ടു. ഏലം ഗവേഷണ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള 200 ഏക്കറോളം ഭൂമിയിൽ വിവിധ ജോലികൾ ചെയ്യുന്നതിന്‌ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അപേക്ഷ സ്വീകരിച്ച് കായിക ക്ഷമത പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിൽ 130 പേരുടെ റാങ്ക് ലിസ്റ്റ് തയാക്കിയിരുന്നു. ഇതിൽ നിന്ന് 48 പേരെ നിയമിച്ചെങ്കിലും സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിന് കൂടുതൽ തൊഴിലാളികൾ ആവശ്യമാണ്. നിലവിൽ റാങ്ക് ലിസ്റ്റ് നിലനിൽക്കെ അതിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളെ പരിഗണിക്കാതെ ക്വട്ടേഷൻ വ്യവസ്ഥയിൽ റാങ്ക് ലിസ്റ്റിന് പുറത്തുള്ളവരെ നിയമിക്കുന്നു. ഫാം അഡ്വയിസറി കമ്മിറ്റി വിളിച്ചു ചേർക്കാത്ത ഉദ്യോഗസ്ഥ നിലപാട് തിരുത്തിയില്ലങ്കിൽ പ്രതിഷേധം ഉയർത്തി കൊണ്ടുവരുമെന്ന്  നേതാക്കളായ  പഞ്ചായത്ത് പ്രസിഡന്റ് എസ് മോഹനൻ, ഷിജിമോൻ ഐപ്പ്, സി വി ആനന്ദ്, സുരേന്ദ്രൻ എന്നിവർ അറിയിച്ചു. Read on deshabhimani.com

Related News