തൊഴിലുറപ്പ് പദ്ധതി: 
സാങ്കേതിക ജീവനക്കാർക്ക് പരിശീലനം നൽകി



ഇടുക്കി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സാങ്കേതിക ജീവനക്കാർക്ക്‌ പരിശീലനം നൽകി. കട്ടപ്പന, നെടുങ്കണ്ടം ബ്ലോക്കുകളിലെ ജീവനക്കാർക്കായി ഇരട്ടയാർ സാംസ്‌കാരിക നിലയത്തിൽനടന്ന പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ടി മനോജ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് സ്‌കറിയ കണ്ണമുണ്ടയിൽ അധ്യക്ഷനായി. ഗ്രാമപ്രദേശങ്ങളിലെ എല്ലാ കുടുംബങ്ങൾക്കും ഒരു സാമ്പത്തികവർഷം 100 ദിവസത്തിൽ കുറയാത്ത അവിദഗ്ദ്ധ കായികതൊഴിൽ ഉറപ്പാക്കുക, ദരിദ്രരുടെ ഉപജീവനവുമായി ബന്ധപ്പെട്ട വിഭവാടിത്തറ ശക്തിപ്പെടുത്തുക, സാമൂഹികമായി പിന്നോക്കം നിൽക്കുന്ന എല്ലാ കുടുംബങ്ങളെയും പദ്ധതിയിൽ ഉൾച്ചേർക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് എഇമാർ, ഓവർസിയർമാർ എന്നിവർക്ക് പരിശീലനം സംഘടിപ്പിച്ചത്.    എംജിഎൻആർഇജി. എസ്‌ ജില്ലാ ക്വാളിറ്റി മോണിട്ടർമാരായ റോയി ഐസക്, ആർ ജയകുമാർ, ജെയിംസ് കെ ജോസഫ് എന്നിവർ ക്ലാസ്സുകൾ നയിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലാലച്ചൻ വെള്ളാക്കട, ബിഡിഒ ജോസുകുട്ടി മാത്യു, എം ജി എൻആർഇജിഎസ് ഇടുക്കി ജോയിന്റ് പ്രോഗ്രാം  കോ–-ഓർഡിനേറ്റർ ബിൻസ് സി തോമസ് തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News