ജില്ലയിൽ വ്യാപകപ്രതിഷേധം



 ഇടുക്കി ഡിസിസി പ്രസിഡന്റ്  സിപി മാത്യുവിന്റെ കൊലവിളി പ്രസംഗത്തിൽ  പ്രതിഷേധിച്ച്‌  നാടെങ്ങും പ്രതിഷേധം. ജില്ലയിൽ വിവിധകേന്ദ്രങ്ങളിൽ  എസ്എഫ്ഐ, ഡിവെെഎഫ്ഐ നേതൃത്വത്തിൽ  വിവിധകേന്ദ്രങ്ങളിൽ നൂറുകണക്കിന് വിദ്യാർഥികളും യുവാക്കളും  പങ്കെടുത്ത പ്രകടനവും യോഗവും സംഘടിപ്പിച്ചു.  എസ്എഫ്ഐ  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ പ്രകടനം നടത്തി. കേരളത്തിലെ എസ്എഫ്ഐ പ്രവർത്തകർക്ക് ധീരജിന്റെ അനുഭവമായിരിക്കുമെന്ന ഡിസിസി പ്രസിഡന്റിന്റെ പരാമർശത്തിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം. ധീരജ് വധത്തിൽ കോൺഗ്രസ്‌ ജില്ലാ നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.  പ്രകടനത്തെ തുടർന്നുള്ള യോഗം എസ്എഫ്ഐ ജില്ലാ സെക്രട്ടറി ടോണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി അമ്പാടി മോഹനൻ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ്‌ ലിനു ജോസ്,വൈസ് പ്രസിഡന്റ്‌ ഷിയാസ് ഇസ്മായിൽ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ജോയൽ ജോസ്, അനന്ദു അജിത്, ദേവാനന്ദ്, ആര്യ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.കട്ടപ്പനയിൽ എസ്എഫ്ഐ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിക്കുകയും സി പി മാത്യുവിന്റെ കോലം കത്തിക്കുകയും ചെയ്തു. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം  എം എസ് ഗൗതം യോഗം ഉദ്ഘാടനം ചെയ്തു.  കട്ടപ്പന ഏരിയ , പ്രസിഡന്റ് അമൃതേഷ്,  സെക്രട്ടറി  ടി ആർ ശ്രീഹരിരാജ് ഏരിയ കമ്മിറ്റിയംഗങ്ങളും പങ്കെടുത്തു. ഡിസിസി പ്രസിഡന്റിന്റെ കൊലവിളി പ്രസംഗത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ബ്ലോക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. നെടുങ്കണ്ടത്ത് ജില്ലാ സെക്രട്ടറി രമേശ് ‘ കൃഷ്ണൻ , അണക്കരയിൽ ജില്ലാ പ്രസിഡന്റ് എസ് സുധീഷ് , ഏലപ്പാറയിൽ സംസ്ഥാന കമ്മറ്റി അംഗം ബി അനൂപ് എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News