ജില്ലാ ആശുപത്രിയിൽ ശിശുരോഗവിഭാഗം ഐസിയു പ്രവർത്തനം തുടങ്ങി



ഇടുക്കി സെൻട്രൽ വെയർഹൗസ് കോർപറേഷന്റെ സിഎസ്ആർ ഫണ്ടിൽ ജില്ലാ ആശുപത്രിയിൽ സജ്ജീകരിച്ച ശിശുരോഗ വിഭാഗം ഐസിയുവും കേന്ദ്രീകൃത ഓക്സിജൻ വിതരണ സംവിധാനവും മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനംചെയ്തു.  സെൻട്രൽ വെയർഹൗസ് കോർപറേഷൻ ഡയറക്ടർ കെ ബി പ്രദീപ് കുമാർ, കേരള റീജണൽ ഹെഡ്  ബി ആർ മനീഷ്, കൺസൾട്ടന്റ് വി ഉദയഭാനു എന്നിവർ ചേർന്ന് ചടങ്ങിൽ സമ്മതപത്രം മന്ത്രിക്ക് കൈമാറി. കോവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കാണ് കോർപറേഷന്റെ ലാഭം ഇക്കുറി ചെലവഴിക്കുന്നത്. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ആശുപത്രികളിൽ ഒരു കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഏഴു ലക്ഷം രൂപയാണ് ജില്ലാ ആശുപത്രിയിൽ ചെലവഴിക്കുന്നതെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു. ഡെപ്യൂട്ടി ഡിഎംഒ സുഷമ, ആർഎംഒ ഡോ. എസ് അരുൺ എന്നിവർ പങ്കെടുത്തു.  Read on deshabhimani.com

Related News