സുവർണഗീതവും ലോഗോയും പ്രകാശിപ്പിച്ചു



ഇടുക്കി ജില്ലയുടെ അമ്പതാം പിറന്നാളിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയ്യാറാക്കിയ സുവർണഗീതവും ലോഗോയും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശിപ്പിച്ചു. റിപ്പബ്ലിക് ദിനത്തിൽ ഇടുക്കി സുവർണ ജൂബിലി നിറവിലാണ്. ജില്ല നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പരിശ്രമിക്കും. നിർമാണ നിരോധനം, പട്ടയം നൽകൽ എന്നിവയ്‌ക്ക്‌ പ്രത്യേക പരിഗണന നൽകുമെന്ന്‌ മന്ത്രി പറഞ്ഞു.     ആന്റണി മുനിയറ എഴുതിയ വരികൾക്ക് സംഗീതം നൽകിയത് ആർഡിഒ ഓഫീസ്‌ ജീവനക്കാരനായ ജോസ് സെബാസ്റ്റ്യനാണ്. ഇദ്ദേഹവും മെറിൻ വിൻസെന്റ്, നിസാമോൾ എന്നിവർ ചേർന്നാണ് ആലപിച്ചത്. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ സതീഷ്‌കുമാർ സാക്ഷൽക്കാരവും സുനിൽ സെൻട്രൽ ചിത്രസംയോജനവും നിർവഹിച്ചു. അഞ്ചു മിനിറ്റോളം വരുന്ന വീഡിയോ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ഫെയ്‌സ്‌ബുക്ക്‌ പേജിൽ കാണാം. ലോഗോ മത്സരത്തിൽ കുടയത്തൂർ സ്വദേശി എൻ എസ് പദ്മകുമാർ  ഒന്നാം സ്ഥാനത്തിന്‌ അർഹനായി.   Read on deshabhimani.com

Related News