ഗതാഗതക്കുരുക്കഴിയുന്നു; 
മൂന്നാറിന് ശുഭപ്രതീക്ഷ



മൂന്നാർ മൂന്നാറിലെ ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഇടപെട്ടത് സഞ്ചാരമേഖലയ്‌ക്ക്‌ ശുഭപ്രതീക്ഷയായി. കോവിഡ് സ്ഥിതിഗതികൾ ശാന്തമായശേഷം മന്ത്രി മുഹമ്മദ് റിയാസ് മൂന്നാർ സന്ദർശിച്ച് പ്രശ്നങ്ങൾ നേരിട്ടു മനസ്സിലാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മൂന്നാർ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഫ്ലൈഓവർ നിർമിക്കുന്നതിനാണ് സർക്കാരിന്റെ പ്രധാന പരിഗണന.  ദീർഘകാല ആവശ്യമായ വാഹന പാർക്കിങ്ങിനുള്ള സൗകര്യപ്രദമായ ഇടവും ഒരുക്കും. ടൂറിസ്റ്റ് അമ്‌നിറ്റി ആരംഭിക്കുന്നതിനുള്ള നടപടി പുരോഗമനത്തിലാണ്. വിദേശസഞ്ചാരികളും നിരവധിപേർ വന്നുപോകുന്ന മൂന്നാറിൽ മാലിന്യപ്രശ്നം പരിഹാരിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സഹകരണമുറപ്പാക്കും. പൊതുമാലിന്യ ശേഖരണ പ്ലാന്റുണ്ടാക്കി ആറുകളിലേക്കുള്ള മാലിന്യം തള്ളുന്നത് തടയും. ഓട്ടോറിക്ഷ, ടാക്‌സി ഡ്രൈവർമാർ, ടൂറിസ്റ്റ് ഗൈഡ് എന്നിവർക്ക് നൈപുണ്യ പരിശീലനം നൽകാനും പദ്ധതിയുണ്ട്.  Read on deshabhimani.com

Related News