വാഹനങ്ങൾ കൂട്ടിയിടിച്ച് 
6 പേർക്ക് പരിക്ക്



മൂലമറ്റം  വാഹനങ്ങൾ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്ക്. തിങ്കൾ 3.15ന് മുട്ടം - മൂലമറ്റം റൂട്ടിൽ മുട്ടം വൈദ്യുതി സബ് സ്റ്റേഷന് സമീപത്താണ് അപകടം. മൂലമറ്റം ഭാഗത്ത് നിന്ന് മുട്ടത്തേക്ക് വന്ന സ്വകാര്യബസും മുട്ടംഭാഗത്ത് നിന്ന് ശങ്കരപ്പളളി ഭാഗത്തേക്ക്‌ വന്ന ഇന്നോവ കാറുമാണ് കൂട്ടിയിടിച്ചത്.
     ഇടിയുടെ അഘാതത്തിൽ പിന്നിലേക്ക് തെറിച്ച കാർ അതുവഴി വന്ന സ്കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ തൊട്ടടുത്തപറമ്പിലേക്ക്‌ വീണു.അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരനായ കോളപ്ര സ്വദേശി നെല്ലംകുഴിയിൽ വർഗീസ്, കാർ ഓടിച്ചിരുന്ന മുട്ടം പച്ചിലാംകുന്ന് മ്ലാക്കുഴിയിൽ സെബി, ബസ് യാത്രക്കാരായ നാലുപേർ എന്നിവർക്ക് സാരമായി പരിക്കേറ്റു. ഈ സമയം ഇതുവഴി വന്ന തൊടുപുഴ തഹസീൽദാർ അനിൽകുമാറിന്റെ നേതൃത്വത്തിൽ തൊടുപുഴയിലുള്ള ആശുപത്രിയിൽ എത്തിച്ചു. ഇടിയുടെ അഗാധത്തിൽ പിന്നിലേക്ക് തെറിച്ച് വന്ന ഇന്നോവ കാർ റോഡരുകിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് നിന്നതെങ്കിലും വലിയ അപകടമാണ് ഒഴിവായത്. സ്ഥലത്ത് എത്തിയ മുട്ടം എസ്ഐ പി കെ ഷാജഹാൻ, എസ് സിപി ഒ പ്രതീപ്, സിപിഒ ലിജു എന്നിവരുടെ നേതൃത്വത്തിൽ വാഹനഗതാഗതം പുനഃസ്ഥാപിച്ച് മേൽനടപടികൾ സ്വീകരിച്ചു. പൊട്ടിയ ചില്ലുകൾ പൊലീസും നാട്ടുകാരും ചേർന്ന് റോഡിൽ നിന്ന് നീക്കം ചെയ്ത് വൃത്തിയാക്കി. Read on deshabhimani.com

Related News