മാർ സിബി മാത്യു പീടികയിൽ
അഭിഷിക്തനായി

മാർ സിബി മാത്യു പീടികയിൽ മെത്രാഭിഷേകത്തിന്‌ നേതൃത്വം നൽകിയവർക്കൊപ്പം


കാഞ്ഞിരപ്പള്ളി പാപ്പുവ ന്യൂഗ്വിനിയിലെ ഐതപ്പെ കത്തോലിക്കാ രൂപതയുടെ മെത്രാനായി ഹെറാൾഡ്‌സ് ഓഫ് ഗുഡ് ന്യൂസ് സന്യാസ സമൂഹാംഗം മാർ സിബി മാത്യു പീടികയിൽ അഭിഷിക്തനായി. ഐതപ്പെ രൂപതയുടെ ആറാമത് മെത്രാനാണ് മാർ സിബി പീടികയിൽ.  ഐതപ്പെയിൽ നടന്ന മെത്രാഭിഷേക ശുശ്രൂഷകൾക്ക് പോർട്ട് മെർസ്ബി ആർച്ച്ബിഷപ്  കർദിനാൾ ജോൺ റിബാ മുഖ്യകാർമികനായി. മദാംഗ് ആർച്ച്ബിഷപ് റൈറ്റ് റവ. ഡോ. ആന്റൺ ബാൽ, ബരൈന ബിഷപ് ഡോ. ഓട്ടോ സെബാരി എന്നിവർ സഹകാർമികരായി. കാഞ്ഞിരപ്പള്ളി രൂപതയിലെ പെരുവന്താനം അഴങ്ങാട് ഇടവക പീടികയിൽ മാത്യു വർക്കിയുടെയും ഈഴോർമറ്റം കുടുംബാംഗം അന്നക്കുട്ടിയുടെയും മൂന്നാമത്തെ മകനാണ്.  പാപ്പുവ ന്യൂഗ്വിനിയയിൽ വാനിമോ രൂപത വികാരി ജനറാൾ, വിവിധ സെമിനാരികളിൽ പ്രൊഫസർ എന്നീ നിലകളിൽ ശുശ്രൂഷ ചെയ്തുവരുമ്പോഴാണ് ഐതപ്പെ രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടത്. ലോകത്തിലെ രണ്ടാമത്തെ വലിയ ദ്വീപ് സമൂഹമാണ് പാപ്പുവ ന്യൂഗ്വിനിയ.    Read on deshabhimani.com

Related News