പള്ളിക്കവല–-ജ്യോതിസ് പടി റോഡ് 
ഇനി ബിഎംബിസി നിലവാരത്തിൽ



കട്ടപ്പന  പള്ളിക്കവല- –-ജ്യോതിസ് പടി റോഡ് ഇനി ബിഎംബിസി നിലവാരത്തിൽ. വിദ്യാർഥികൾ, ആശുപത്രിയിലേക്കുള്ള രോഗികൾ, ശബരിമല തീർഥാടകർ തുടങ്ങി  ആയിരക്കണക്കിന് ആളുകൾക്കിത്‌ ഉപകാരപ്പെടും.  കോട്ടയം റൂട്ടിൽ നിന്ന് കുമിളി ബൈപാസുമായ പള്ളിക്കവല -–- സെന്റ് ജോൺസ് ഹോസ്പിറ്റൽ –- -ജ്യോതിസ് പടി റോഡാണ്‌  ഒരു കോടി ഇരുപത് ലക്ഷം രൂപ ചെലവിൽ  ബി എം ബി സി നിലവാരത്തിൽ പൂർത്തീകരിച്ചത്‌.മന്ത്രി റോഷി അഗസ്റ്റിൻ റോഡ്‌  ഉദ്‌ഘാടനം  ചെയ്‌തു.  പള്ളിക്കവല  ജങ്‌ഷന്റെ വികസനത്തിനായി കൂടുതൽ പദ്ധതികൾ തയാറാക്കും. ഉന്നത നിലവാരത്തിൽ റോഡ് നിർമിക്കുന്നതിന് നടപടി സ്വീകരിച്ച റോഷി അഗസ്റ്റിന് സെന്റ് ജോൺസ് ആശുപത്രി മാനേജ്മെന്റെ്‌  സ്വീകരണവും നൽകി. ബ്രദർ.ബൈജു വാലുപറമ്പിൽ, ജേക്കബ് കോര,  നൂറോളം നഴ്സിങ് വിദ്യാർഥികൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു  സ്വീകരണം ഒരുക്കിയത്. മുനിസിപ്പൽ  ചെയർപേഴ്സൺ ബീനാ ജോബി, മുൻ ചെയർമാൻ അഡ്വ. മനോജ് എം തോമസ്, ടോമി ജോർജ്‌, ടിജി എം രാജു, ലിജോബി ബേബി, ടെസിൻ കളപ്പുര, ആനന്ദ് വടശേരി, ബാബു തൊട്ടിയിൽ, കൗൺസിലർസോണിയാ ജയ്ബി എന്നിവർ സംസാരിച്ചു.  പാർശ്വഭിത്തി ഇടിഞ്ഞത് 
പുനർനിർമിക്കും  പള്ളിക്കവല –-ജ്യോതിസ്‌പടി റോഡിൽ പമ്പ് ഹൗസ് ജങ്‌ഷനിൽ റോഡിന്റെ പാർശ്വഭിത്തി ഇടിഞ്ഞത് പുനർ നിർമിക്കുമെന്ന്‌ റോഷി അഗസ്‌റ്റിൻ.  പൊതുമരാമത്ത്  മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് പന്ത്രണ്ട് ലക്ഷം രൂപ അനുവദിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് അനുമതി, സാങ്കേതിക അനുമതി , ടെണ്ടർ നടപടികൾ എന്നിവ പൂർത്തീകരിച്ചു. മഴ കുറഞ്ഞാലുടൻ അടിയന്തര പ്രധാന്യത്തോടെ പ്രവൃത്തി ആരംഭിക്കാൻ കരാറുകാരന് നിർദേശം നൽകി.     Read on deshabhimani.com

Related News