വാദ്യമേളങ്ങളുടെ അകമ്പടിയോടെ വർണാഭത്തുടക്കം



 തൊടുപുഴ ജില്ലയുടെ വികാസ പരിണാമങ്ങളെ അടയാളപ്പെടുത്തുന്ന ഇടുക്കി മഹോത്സവത്തിന് കൊഴുപ്പേകുന്നത്‌ വാദ്യമേള മത്സര ഘോഷയാത്ര. ചെണ്ട, ബാൻഡ് മേളങ്ങളുടെ താളത്തിൽ വെള്ളക്കയത്തുനിന്ന് ആരംഭിച്ച് ചെറുതോണി പുതിയ ബസ് സ്റ്റാൻഡിൽ സമാപിക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റം​ഗം കെ കെ ജയചന്ദ്രൻ ഫ്ലാ​ഗ്ഓഫ് ചെയ്യും. വിജയികൾക്ക്‌ യഥാക്രമം 25,000, 15,000, 10000 ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളുമുണ്ട്‌.   മഹോത്സവം പകൽ 11ന് കിസാൻസഭ അഖിലേന്ത്യ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രൻപിള്ള ഉദ്ഘാടനംചെയ്യും. സംഘാടകസമിതി ചെയർമാൻ എം എം മണി എംഎൽഎ അധ്യക്ഷനാകും. ചിന്ത പുസ്‍തകോത്സവം മുൻ എംപി പി കെ ബിജു ഉദ്ഘാടനംചെയ്യും. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം വൈക്കം വിശ്വൻ, സംഘാടകസമിതി ചീഫ് കോ ഓർഡിനേറ്റർ സി വി വർ​ഗീസ്, ജനറൽ കൺവീനർ എം ജെ മാത്യു, സിപിഐ എം ഇടുക്കി ഏരിയ സെക്രട്ടറി പി ബി സബീഷ് എന്നിവർ പങ്കെടുക്കും. Read on deshabhimani.com

Related News