വന്യമൃഗശല്യം നിയന്ത്രിക്കാനുള്ള പദ്ധതികൾക്ക്‌ ഇടുക്കി പാക്കേജിൽ10 കോടി



ഇടുക്കി വന്യ മൃഗശല്യംമൂലം ജില്ലനേരിടുന്ന ഗുരുതര സാഹചര്യം പരിഗണിച്ച് ജില്ലാ പഞ്ചായത്തിൽ യോഗം ചേർന്നു. വന്യ മൃഗശല്യം നിയന്ത്രിക്കാനുള്ള പദ്ധതികൾക്കായി ദീർഘകാല, ഹൃസ്വകാല പദ്ധതികൾക്കായി ഇടുക്കി പാക്കേജിൽ 10 കോടി രൂപ ഉൾപ്പെടുത്താനും തീരുമാനമായി. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു അധ്യക്ഷനായി. വന്യ മൃഗശല്യം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനുള്ള നടപടി കാര്യക്ഷമമാക്കണമെന്ന്‌ കെ ടി ബിനു ആവശ്യപ്പെട്ടു.  ജില്ലാതലത്തിലും പ്രാദേശിക തലത്തിലും മോണിട്ടറിങ് സംവിധാനങ്ങൾ ഏർപ്പെടുത്തും. ജില്ലയിൽ അപകടകാരികളായ വന്യ മൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിൽ പ്രവേശിക്കുന്നത് തടയാൻ  ട്രെഞ്ചിങ്, തൂക്കുവേലി തുടങ്ങിയവ സ്ഥാപിക്കുന്നതിന് പഠന റിപ്പോർട്ട്‌ സർക്കാരിന്‌ കൈമാറിയതായി സിസിഎഫ് ആർ എസ്‌ അരുൺ അറിയിച്ചു. മുഴുവൻ തദ്ദേശ ഭരണ സ്ഥാപനങ്ങളുടേയും വനംവകുപ്പിന്റെയും സഹകരണത്തോടെ സാധ്യമായ പ്രവർത്തനങ്ങൾ നടത്താനും തീരുമാനമായി. യോഗത്തിൽ വനംവകുപ്പ്‌ ഉദ്യോഗസ്ഥരും  ജനപ്രതിനിധികളുടെയും രാഷ്ട്രീയപാർടിപ്രതിനിധികളും പങ്കെടുത്തു. Read on deshabhimani.com

Related News