പ്രകടനവും 
പൊതുസമ്മേളനവും ഇന്ന്



അടിമാലി   ആദിവാസി ക്ഷേമസമിതി സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ചുള്ള പൊതുപ്രകടനവും സമ്മേളനവും വെള്ളിയാഴ്ച നടക്കും. പകൽ രണ്ടിന് നൂറുകണക്കിന് എകെഎസ് പ്രവർത്തകർ പങ്കെടുക്കുന്ന പ്രകടനം കാംകോ ജങ്ഷനിൽനിന്ന് ആരംഭിച്ച് പൊതുസമ്മേളനവേദിയായ പി സുന്ദരം നഗറിൽ (പഞ്ചായത്ത് മൈതാനം) സംഗമിക്കും. തുടർന്നു ചേരുന്ന സമ്മേളനത്തിൽ എകെഎസ് രക്ഷാധികാരി എ കെ ബാലൻ, സിപിഐ എം സെക്രട്ടറിയറ്റംഗം  കെ കെ ജയചന്ദ്രൻ, ജില്ലാ സെക്രട്ടറി സി വി വർഗീസ് എന്നിവർ പങ്കെടുക്കും. Read on deshabhimani.com

Related News