കുങ്കിയാനകള്‍ 
സൂപ്പര്‍സ്റ്റാറുകള്‍

അരിക്കൊമ്പനെ മെരുക്കാനെത്തിയ കുങ്കിയാനകള്‍


ശാന്തൻപാറ അരിക്കൊമ്പനെ മെരുക്കാനെത്തിയ കുങ്കിയാനകള്‍ ഇപ്പോള്‍ നാട്ടിലെ താരങ്ങളാണ്. മുത്തങ്ങയില്‍നിന്നെത്തിയ സൂര്യനെയും വിക്രമിനെയും കോന്നി സുരേന്ദ്രനെയും കുഞ്ചുവിനെയും കാണാന്‍ എന്താ തിരക്ക്. ഞായറാഴ്‍ച കൂടിയായതോടെ വന്‍ ജനക്കൂട്ടമാണ് ഇവരെത്തേടിയെത്തുന്നത്. തിരക്കേറിയതോടെ വനംവകുപ്പ് ചിന്നക്കനാല്‍ ബിയല്‍റാവ് റോഡ് അടച്ചു. കുങ്കികളില്‍ സൂര്യന്‍ അല്‍പ്പം കുസൃതിക്കാരനാണ്. എന്തെങ്കിലും സാധനങ്ങള്‍ കിട്ടിയാല്‍ അതെടുത്തെറിയാനുള്ള സാധ്യതയേറെയാണ്. പരിപാലകര്‍ പറഞ്ഞു.  അതിനിടെ കാത്തുനിൽക്കുന്ന ഫോട്ടോ​ഗ്രാഫര്‍മാരെ പറ്റിച്ച് അരിക്കൊമ്പന്റെ ഉറക്കം തുടരുകയാണ്. രാവിലെ 10ഓടെ ശങ്കരപാണ്ടിമെട്ടിലെ തേയിലത്തോട്ടത്തിലെത്തി അവിടെയാണ് ഉറക്കം. ഡ്രോണ്‍ ഉപയോ​ഗിച്ചാണ് ഫോട്ടോ​ഗ്രാഫര്‍മാര്‍ അരിക്കൊമ്പനെ പകര്‍ത്തുന്നത്.scribus_temp_x Read on deshabhimani.com

Related News