കോവിഡ് 19: തോട്ടം ഉടമകളുമായി ചർച്ച



വണ്ടിപ്പെരിയാർ സർക്കാരിന്റെ നിർദേശപ്രകാരം വണ്ടിപ്പെരിയാർ പഞ്ചായത്തിലെ തോട്ടം മാനേജ്‌മെന്റുകളുമായി പഞ്ചായത്ത് അധികൃതർ ചർച്ച നടത്തി. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ശാന്തി ഹരിദാസ് അധ്യക്ഷയായി. പോപ്‌സ്‌ കമ്പനി തോട്ടം തൊഴിലാളികളുടെ  അക്കൗണ്ടിൽ ആയിരം രൂപ നിക്ഷേപിക്കും.  പോപ്‌സ് കമ്പനിയിലെ മുഴുവൻ തൊഴിലാളികൾക്കും റേഷൻകട വഴി നിത്യോപയോഗ സാധനങ്ങൾ നൽകും. കമ്പനി നൽകുന്ന ടോക്കണുമായി ചെല്ലണം. തിരക്ക്‌ പാടില്ല. കമ്പനി വേണ്ട നിർദേശങ്ങൾ നൽകും. ഭക്ഷണ സാധനങ്ങൾ വ്യാപാരികളുടെ സഹകരണത്തോടെ സർക്കാരിന്റെ നിർദേശങ്ങൾ പാലിച്ചു വിതരണംചെയ്യും. മറ്റു കമ്പനികൾ ചെലവിനുള്ള പണം നൽകും. ബാക്കിയുള്ള കാര്യങ്ങൾ മാനേജ്മെന്റുകൾ അറിയിക്കും. ചർച്ചയിൽ പഞ്ചായത്ത് സെക്രട്ടറി എസ് എൻ അജിത്ത്, തോട്ടം പ്രതിനിധികളായ അനൂപ്(പോപ്സ്), ആഷിഷ്(എവിടി), ഫെൻ(പെരിയാർ കോണിമാറ), വ്യാപാരി സംഘടന ഭാരവാഹികളായ അൻപുരാജ്, നൗഷാദ് വാരിക്കാട്ട്, ഡോ. പ്രജിൻ എന്നിവർ പങ്കെടുത്തു.      Read on deshabhimani.com

Related News