ഓണ്‍ലൈന്‍ ഇടപാടിലൂടെ പണം തട്ടിയെടുത്തെന്ന്‌ പരാതി



തൊടുപുഴ ആർമി ഉദ്യോഗസ്ഥനെന്ന വ്യാജേന ഓൺലൈൻ ഇടപാടിലൂടെ സ്വകാര്യ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ പണം തട്ടിയെടുത്തതായി പരാതി. തൊടുപുഴയിലെ ഓൾറൈറ്റ് ഇവന്റ്‌‌ മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ പതിനായിരം രൂപയാണ് നഷ്ടമായത്. ജനുവരി 25നാണ് സംഭവം. കശ്‌മീർ അതിർത്തിയിൽ ജോലി ചെയ്യുന്ന ആർമി ഉദ്യോഗസ്ഥനെന്ന പേരിൽ ഇവന്റ്‌ മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ ഓഫീസ്‌ ഫോണിലേക്ക്‌ വിളി എത്തുകയായിരുന്നു. ഓൺലൈനിലെ പരസ്യംകണ്ട്‌ വിളിക്കുകയാണെന്നും മെയ് 10ന് തൊടുപുഴ ഒളമറ്റത്ത് തന്റെ മകളുടെ പിറന്നാൾ സൽക്കാരത്തിന് സംവിധാനങ്ങൾ ഒരുക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. ഇതിന്‌ തുകയും പറഞ്ഞുറപ്പിച്ചു. അഡ്വാൻസിനായി ഗൂഗിൾ പേ വഴി പണം അടയ്ക്കാൻ ഇവന്റ്‌ മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ ഗൂഗിൾ പേ അക്കൗണ്ട് വിവരവും വിളിച്ച ആൾ വാങ്ങി.     പിന്നീട്‌ പണം അയച്ച്‌ നൽകുന്നതിനു മുന്നോടിയായി അക്കൗണ്ട്‌ പരിശോധിക്കാൻ അഞ്ചു‌ രൂപ അയയ്‌ക്കാൻ ആർമി ഉദ്യോഗസ്ഥന്റെ മാനേജരെന്ന് അവകാശപ്പെട്ട് വിളിച്ചയാൾ ആവശ്യപ്പെട്ടു. ഇത് അനുസരിച്ച് അഞ്ച്‌ രൂപ അയച്ചു. തിരികെ 10 രൂപ ഇവന്റ്‌ മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ അക്കൗണ്ടിലും എത്തി. ഇതിനുശേഷം ഒരു സന്ദേശവും അവർ കൈമാറി. ആ സന്ദേശത്തിന് കൺഫർമേഷൻ നൽകാൻ ആവശ്യപ്പെട്ടു. അത്‌ അനുസരിച്ചതിന് പിന്നാലെ ഇവന്റ്‌ മാനേജ്‌മെന്റ്‌ ഗ്രൂപ്പിന്റെ അക്കൗണ്ടിൽനിന്ന്‌ പതിനായിരം രൂപ പിൻവലിച്ചെന്ന്‌ ഉടമ രാഹുൽ പറഞ്ഞു. പിന്നീട് ഇവരെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. ഫോൺ കട്ട്‌ ചെയ്‌തെന്നുമാണ്‌ പരാതി. തൊടുപുഴ പൊലീസിൽ രാഹുൽ പരാതി നൽകിയിട്ടുണ്ട്. Read on deshabhimani.com

Related News