നുണപ്രചാരണം തുറന്നുകാട്ടി 
യുവജന സംഗമം

ഡിവൈഎഫ്ഐ നേതൃത്വത്തിൽ തൊടുപുഴയിൽ സംഘടിപ്പിച്ച യുവജനസംഗമം 
സംസ്ഥാന ട്രഷറർ എസ് കെ സജീഷ് ഉദ്‌ഘാടനം ചെയ്യുന്നു


തൊടുപുഴ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ യുവജന സംഗമം നടത്തി. ‘കള്ളം പറയുന്ന പ്രതിപക്ഷം, സത്യം പറയുന്ന പിഎസ്‌സി കണക്ക്’ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു സംഗമം. നൂറുകണക്കിന്‌ യുവതീയുവാക്കൾ പ്രകടനത്തിലും വിശദീകരണ പൊതുയോഗത്തിലും  പങ്കെടുത്തു. സംസ്ഥാന ട്രഷറർ എസ്‌ കെ സജീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി പി സുമേഷ് അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി ബി അനൂപ്, വൈസ് പ്രസിഡന്റ്‌ അഡ്വ. കെ എൻ ഷിയാസ്, അജയ് ചെറിയാൻ തോമസ്, വി ആർ പവിരാജ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി രമേശ്‌ കൃഷ്ണൻ സ്വാഗതവും ട്രഷറർ അഡ്വ. എ രാജ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News