സിപിഐ എം തൊടുപുഴ, മൂലമറ്റം ഏരിയ സമ്മേളനങ്ങൾ ഇന്ന് തുടങ്ങും



 തൊടുപുഴ/ മൂലമറ്റം സിപിഐ എം തൊടുപുഴ, മൂലമറ്റം ഏരിയ സമ്മേളനങ്ങൾക്ക്‌ വെള്ളിയാഴ്‌ച തുടക്കമാകും. എ ആർ നാരായണൻ നഗറിൽ(മർച്ചന്റ്‌ ട്രസ്റ്റ്‌ ഹാൾ) ചേരുന്ന തൊടുപുഴ ഏരിയ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം രാവിലെ 10ന്‌ ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ ഉദ്ഘാടനംചെയ്യും. ഏരിയ സെക്രട്ടറി മുഹമ്മദ്‌ ഫൈസൽ പ്രവർത്തനറിപ്പോർട്ട്‌ അവതരിപ്പിക്കും. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ വി ശശി, പി എസ് രാജൻ, കെ എസ് മോഹനൻ, വി എൻ മോഹനൻ, വി വി മത്തായി എന്നിവർ പങ്കെടുക്കും. 130 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി മുതിർന്ന പാർടിയംഗങ്ങളെ ആദരിക്കും. പ്രതിനിധിസമ്മേളനം ശനിയും തുടരും.     സമ്മേളനാനന്തരം 27ന് വൈകിട്ട്‌ നാലിന്‌ പ്രകടനത്തെ തുടർന്ന്‌ മുനിസിപ്പൽ മൈതാനത്ത്‌ ചേരുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണി എംഎൽഎ ഉദ്ഘാടനംചെയ്യും. തിരുവനന്തപുരം സൗപർണിക ഷേക്‌സ്‌പിയർ നാടകം ‘ഇതിഹാസം’ അവതരിപ്പിക്കും.     മൂലമറ്റം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി കെ വി സണ്ണി നഗറിൽ(മൂലമറ്റം ഇന്ദ്രനീലം ഓഡിറ്റോറിയം) വെള്ളി രാവിലെ 10ന്‌ സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണി എംഎൽഎ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനംചെയ്യും. ഏരിയ സെക്രട്ടറി ടി കെ ശിവൻ നായർ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കും. ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി വി വർഗീസ്, വി വി മത്തായി, ആർ തിലകൻ, ജില്ലാ കമ്മിറ്റിയംഗം കെ എൽ ജോസഫ് എന്നിവർ പങ്കെടുക്കും. 150 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ശനി വൈകിട്ട്‌ പ്രകടനത്തിനുശേഷം ചേരുന്ന പൊതുസമ്മേളനം സഹകരണമന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്യും. തുടർന്ന്‌ ഗാനമേളയും അരങ്ങേറും. Read on deshabhimani.com

Related News