ലഹരിക്കെതിരെ ജനകീയ കവചവുമായി 
ഡിവെെഎഫ്ഐ



ഇടുക്കി ഡിവൈഎഫ്ഐ നേതൃത്വത്തിൽ ലഹരിക്കെതിരെ ജനകീയ കവചം പരിപാടിയുടെ ഭാഗമായി യൂണിറ്റ് കേന്ദ്രങ്ങളിൽ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. സമൂഹത്തിലെ വലിയ വിപത്തായ ലഹരിക്കെതിരെ മേഖല കേന്ദ്രങ്ങളിൽ ജനകീയ സദസുകൾ സമൂഹത്തിലെ നാനാതുറയിലുള്ള വ്യക്തിത്വങ്ങളെ വിളിച്ച് ചേർത്ത് രൂപീകരിച്ചു. ഇതിന് തുടർച്ചയായി ജില്ലയിലെ 1300 യൂണിറ്റുകളിൽ ലഹരി വിരുദ്ധപ്രതിജ്ഞ എടുത്തത്. 
   ചെറുതോണിയിൽ നടന്ന ജില്ലാതല പരിപാടിയിൽ  പ്രസിഡന്റ് എസ് സുധീഷ് ജില്ലാ സെക്രട്ടറി രമേഷ്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ഏലപ്പാറയിൽ ലഹരിക്കെതിരെ ‘ജനകീയ കവചം’  ശാന്താകുമാരി എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. മുൻ എംപി അഡ്വ. കെ സോമപ്രസാദ് സംസാരിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞ ഡിവൈഎഫ്ഐ സംസ്ഥാനകമ്മിറ്റി അംഗം ബി അനൂപ് ചൊല്ലിക്കൊടുത്തു. സിപിഐ എം ഏരിയ സെക്രട്ടറി എം ജെ വാവച്ചൻ, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി ട്രഷറർ തോമസ്, ബ്ലോക്ക് കമ്മറ്റിയംഗങ്ങളായ അർ പ്രതീപ്, അജിത വിൽസൺ, സരിത സുഭാഷ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News