ഭാരത് ബന്ദ് വിജയിപ്പിക്കുക: കെഎസ്ആർടിഇഎ



  കട്ടപ്പന  കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ കർഷകസംഘടന സംയുക്തവേദി ആഹ്വാനംചെയ്ത ഭാരത് ബന്ദിൽ മുഴുവൻ കെഎസ്ആർടിസി തൊഴിലാളികളും പണിമുടക്കി ബന്ദ് പൂർണ വിജയമാക്കണമെന്ന് കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ(സിഐടിയു) ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു. ഒരു വർഷമായി രാജ്യതലസ്ഥാനത്ത് നടക്കുന്ന കർഷക പ്രതിഷേധം അടിച്ചമർത്തുകയും കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാരിന് രാജ്യവ്യാപക പ്രതിഷേധം ശക്തമായ താക്കീതാകണം. കോവിഡിൽ പ്രതിസന്ധിയിലായ പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിന്‌ പകരം വൻകിട കോർപറേറ്റുകൾക്കൾക്ക് വിറ്റ്‌ ലാഭം കൊയ്യാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്‌. ഇന്ധനവില വർധന പൊതുഗതാഗതമായ കെഎസ്ആർടിസിയെ കൂടുതൽ സാമ്പത്തിക തകർച്ചയിലേക്ക് തള്ളിവിട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ രാജ്യവ്യാപകമായി ഉയർന്നുവരുന്ന പ്രക്ഷോഭത്തിൽ പങ്കാളികളാകാൻ ഓരോ തൊഴിലാളികൾക്കും ഉത്തരവാദിത്തമുണ്ട്. ഭാരത് ബന്ദ് വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളോടും ജില്ലാ സെക്രട്ടറി സി ആർ മുരളി, പ്രസിഡന്റ് ടി എസ് നന്ദഗോപൻ എന്നിവർ അഭ്യഥിച്ചു.   Read on deshabhimani.com

Related News