സംസ്ഥാനതല ഉദ്‌ഘാടനം നാളെ



ഇടുക്കി കേരള ബാങ്ക്‌ പാക്‌സ്‌ പുനരുദ്ധാരണ പദ്ധതി സംസ്ഥാനതല ഉദ്‌ഘാടനം നെടുങ്കണ്ടത്ത്‌ നടക്കും. കിഴക്കേകവലയിലെ വേദിയിൽ ശനി പകൽ 11ന്‌  മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും. എം എം മണി എംഎൽഎ അധ്യക്ഷനാകും.  സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്‌പാ സംഘങ്ങളെ സമഗ്ര പുരോഗതിയിലേക്ക്‌ നയിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌  കേരള ബാങ്ക്‌ പാക്‌സ്‌ പുനരുദ്ധാരണ പദ്ധതി നടപ്പാക്കുന്നത്‌. ഗ്രാമീണ വികസനത്തിനാവശ്യമായ വിഭവ സമാഹരണം ഗ്രാമങ്ങളിൽനിന്ന്‌ തന്നെ സമാഹരിച്ച്‌ രാജ്യത്തിന്‌ മാതൃകയാണ്‌  സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്‌പാ സംഘങ്ങൾ. ഈ സംഘങ്ങളെ ശക്തിപ്പെടുത്താനാണ്‌ പുനരുദ്ധാരണ നടപടി സ്വീകരിച്ചത്‌.  പദ്ധതി വിശദീകരണം കേരളബാങ്ക്‌ സിഇഒ പി എസ്‌ രാജനും സംഘങ്ങൾക്കുള്ള വായ്‌പാവിതരണ ഉദ്‌ഘാടനം സഹകരണ സെക്രട്ടറി മിനി ആന്റണിയും നിർവഹിക്കും.  സംഘങ്ങളുടെ അംഗതല വായ്‌പ  സഹകരണസംഘം രജിസ്‌ട്രാർ ടി വി സുബാഷ്‌  വിതരണം ചെയ്യും. കേരള ബാങ്ക്‌ ഡയറക്ടർ കെ വി ശശി, സംസ്ഥാന കാർഷിക കടശ്വാസ കമീഷൻ അംഗം  ജോസ്‌ പാലത്തിനാൽ, പാക്‌സ്‌ അസോസിയേഷൻ സെക്രട്ടറി റോമിയോ സെബാസ്‌റ്റിൻ, ജില്ലാ സഹകരണബാങ്ക്‌ മുൻ പ്രസിഡന്റുമാരായ പി എൻ വിജയൻ, ഇ എം ആഗസ്‌തി, നെടുങ്കണ്ടം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലേഖ ത്യാഗരാജൻ, പാക്‌സ്‌ അസോ. സെക്രട്ടറി കെ ദീപക്‌, സർക്കിൾ സഹകരണ യൂണിയൻ ഉടുമ്പൻചോല ചെയർമാൻ കെ ആർ സോദരൻ എന്നിവർ പങ്കെടുക്കും. യോഗത്തിൽ എല്ലാ സഹകാരികളും പങ്കെടുക്കണമെന്ന്‌ സംഘാടകസമിതി ചെയർമാൻ എം എൻ ഗോപി, കൺവീനർ ടി എം ജോൺ എന്നിവർ അഭ്യർഥിച്ചു. Read on deshabhimani.com

Related News