തൊഴിലുറപ്പിനായി



കട്ടപ്പന  തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച്  എൻആർഇജി വർക്കേഴ്സ് യൂണിയൻ (സിഐടിയു) കട്ടപ്പന ഏരിയ കമ്മിറ്റി നേതൃത്വത്തിൽ  കട്ടപ്പന ഹെഡ്  പോസ്റ്റോഫീസിന് മുമ്പിൽ  ധർണ നടത്തി. സിപിഐ  എം കട്ടപ്പന ഏരിയാ സെക്രട്ടറി വി ആർ സജി  ഉദ്ഘാടനം ചെയ്തു. പദ്ധതിക്കുള്ള വിഹിതം വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കുക, ജാതിഅടിസ്ഥാനത്തിൽ കൂലി നൽകുന്ന നടപടി പിൻവലിക്കുക, മെറ്റീരിയൽ പ്രവർത്തനങ്ങൾക്ക് വാങ്ങിയ സാധനങ്ങളുടെ വില നൽകുക, കൂലി 600 രൂപയായി വർധിപ്പിക്കുക, കുടിശികയില്ലാതെ യഥാസമയം നൽകുക,  പെട്രോൾ, ഡീസൽ, പാചകവാതക വില വർധനപിൻവലിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.  യൂണിയൻ ജില്ലാ ട്രഷറർ കെ പി സുമോദ്, നേതാക്കളായ  ജലജ വിനോദ്, ജിഷ ഷാജി, പി ബി ഷാജി, ജിബിൻ മാത്യു, ലിജോ ബി ബേബി, കെ എൻ വിനീഷ് കുമാർ, സുധർമാ മോഹൻ, ബെന്നി കുര്യൻ, കെ എ മണി എന്നിവർ  സംസാരിച്ചു. തൊടുപുഴ ഇൻകം ടാക്സ് ഓഫീസിനു മുമ്പിലെ ധർണ ജില്ലാ സെക്രട്ടറി നിശാന്ത് വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി എ ഷാഹുൽ അധ്യക്ഷനായി.ഏരിയ സെക്രട്ടറി ടി എം മുജീബ്, മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് , പി കെ സന്തോഷ്, ശ്രീജ രാജീവ്, കെ കെ ഷിംനാസ് എന്നിവർ സംസാരിച്ചു.   വണ്ടൻമേട് ഏരിയ കമ്മറ്റി  അണക്കര ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ ആർ സോദരൻ ധർണ ഉദ്ഘാടനം ചെയ്തു. എൻആർഇജി ഏരിയ പ്രസിഡന്റ് മെറീന ജോൺ അധ്യക്ഷയായി. ഏരിയ സെക്രട്ടറി എം ഐ മാത്യു സംസാരിച്ചു.   മൂന്നാറിൽ മാർച്ചും ധർണയും  സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ വി ഒ ഷാജി ഉദ്ഘാടനം ചെയ്തു. എ രാജേന്ദ്രൻ അധ്യക്ഷനായി. എസ് സ്റ്റാലിൻ, എസ് കട്ടബൊമ്മൻ, പി കെ കൃഷ്ണൻ, പ്രിയങ്ക, പാണ്ഡ്യരാജ്, റീന മുത്തുകുമാർ എന്നിവർ സംസാരിച്ചു.  രാജാക്കാട് സ്പൈസസ് ബോർഡ് ഓഫീസിനു മുമ്പിൽ സമരം സിപിഐ എം   ഏരിയ സെക്രട്ടറി എം എൻ ഹരിക്കുട്ടൻ ഉദ്ഘാടനം ചെയ്തു.  കർഷകസംഘം ജില്ല ജോയിന്റ്‌ സെക്രട്ടറി വി എ കുഞ്ഞുമോൻ, യൂണിയൻ ഏരിയ സെക്രട്ടറി ബിജു, ജില്ല ജോയിന്റ്‌ സെക്രട്ടറി പി രവി, പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം എസ് സതി എന്നിവർ  സംസാരിച്ചു.  ഏലപ്പാറ ഏരിയാ കമ്മിറ്റി പെരുവന്താനം പോസ്റ്റാഫീസിലേക്ക്‌ തൊഴിലാളി മാർച്ചും ധർണയും  നടത്തി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ ടി ബിനു ഉദ്ഘാടനം ചെയ്തു. എൻആർഇജി വർക്കേഴ്സ് യൂണിയൻ ഏരിയാ പ്രസിഡൻ്റ് സാലിഖ അഷറഫ് അധ്യക്ഷയായി. ആർ രവികുമാർ, എസ് വിൻസന്റ്‌,  കെ ആർ ശിവൻകുട്ടി എന്നിവർ സംസാരിച്ചു.   തങ്കമണി ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ  സി ഐടിയു ജില്ലാ പ്രസിഡന്റ്‌ പി എസ് രാജൻ ഉദ്‌ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ പ്രഭാ തങ്കച്ചൻ, എം ജെ ജോൺ, സി എൻ തങ്കച്ചൻ എന്നിവർ സംസാരിച്ചു.   കരിമണ്ണൂർ പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ മാർച്ചും ധർണയും  എൻ സദാനന്ദൻ ഉദ്‌ഘാടനം ചെയ്‌തു. നീതു ബാബുരാജ്‌ അധ്യക്ഷയായി. സി പി രാമചന്ദ്രൻ, ജെയിൻ അഗസ്‌റ്റിൻ, ഇ വി രാജൻ എന്നിവർ സംസാരിച്ചു.   ശാന്തൻപാറ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മൈലാടുംപാറയിൽ ഏലം ഗവേഷണ കേന്ദ്രത്തിലേക്ക് മാർച്ചും ധർണയും നടത്തി. സിപിഐ എം ജില്ലാ കമ്മറ്റിയംഗം ടി എം ജോൺ ഉദ്ഘാടനം ചെയ്തു. എൻആർഇജി വർക്കേഴ്സ് യൂണിയൻ ഏരിയ പ്രസിഡന്റ്‌ ശ്യാമള ബാലൻ അധ്യക്ഷയായി.ഏരിയ സെക്രട്ടറി ടി ജെ ജോമോൻ, ഡിവൈഎഫ്ഐ ബ്ലോക്ക്‌ സെക്രട്ടറി ജിബീഷ് വെള്ളക്കട, പഞ്ചായത്തംഗം വി കെ പെരുമാൾ  എന്നിവർ സംസാരിച്ചു.  തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ പീരുമേട് ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നടന്ന ധർണ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആർ തിലകൻ ഉദ്ഘാടനം ചെയ്തു. എം മുഹമ്മദ് അധ്യക്ഷനായി. കെ ബി സിജിമോൻ, വി എസ് പ്രസന്നൻ, സി പി ബാബു, ശശികല ശശി, ജി പൊന്നമ്മ, അബ്രഹാം, എൻ സുകുമാരി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News