ഏപ്രില്‍ ഒന്നുമുതല്‍ വരയാടുകളെ കാണാം



 മൂന്നാർ രണ്ടുമാസത്തെ ഇടവേളയ്‍ക്ക് ശേഷം വരയാടുകളുടെ ആവാസ കേന്ദ്രമായ രാജമല ഏപ്രിൽ ഒന്നുമുതൽ സന്ദർശകർക്ക് തുറന്നുകൊടുക്കും.  വരയാടുകളുടെ പ്രജനനം മുൻനിർത്തി ഫെബ്രുവരി ഒന്നുമുതൽ രാജമല അടച്ചിരുന്നു. 102 കുഞ്ഞുങ്ങൾ  ജനിച്ചതായി കണ്ടെത്തി. പുതിയതായി പിറന്ന കുഞ്ഞുങ്ങളടക്കം 745 വരയാടുകളാണ് രാജമലയിലുള്ളതെന്ന്‌ മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ എസ് വി വിനോദ് പറഞ്ഞു. Read on deshabhimani.com

Related News