കോലാഹലമേട് ഡയറി ഫാം 
പരിശീലനകേന്ദ്രം നാടിന്‌ സമർപ്പിച്ചു

കോലാഹലമേട് ഡയറി ഫാം പരിശീലനകേന്ദ്രം മന്ത്രി കെ രാജു ഓൺലൈനായി ഉദ്‌ഘാടനം ചെയ്യുന്നു


ഏലപ്പാറ വാഗമൺ കോലാഹലമേട് ഡയറി ഫാം പരിശീലനകേന്ദ്രം നാടിന്‌ സമർപ്പിച്ചു. മന്ത്രി കെ രാജു ഓൺലൈനായി ഉദ്ഘാടനംചെയ്‌തു‌. എസ് ബിജിമോൾ എംഎൽഎ അധ്യക്ഷയായി.    2.50 കോടി രൂപ മുടക്കിയാണ്‌ ഫാം നിർമിച്ചത്‌. പുതിയകേന്ദ്രം സ്ഥാപിതമായതോടെ പരിശീലനത്തിന് വരുന്നവർക്ക്‌ താമസിച്ചു പഠിക്കാം. 24 പേർക്കാണ്‌ സൗകര്യം. സ്‌മാർട്ട് ക്ലാസ് റൂം, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ ഡീൻ കുര്യാക്കോസ്‌ എംപി, ജോസ് ജയിംസ്, വി സജീവ് കുമാർ, എം വർഗീസ് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News