ജനവിരുദ്ധ ഹര്‍ത്താലിനെതിരെ 
സിപിഐ എം നയവിശദീകരണം



കട്ടപ്പന  ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾ ഒരിക്കലും പരിഹരിക്കപ്പെടാതിരിക്കാൻ യുഡിഎഫ്‌ നടത്തുന്ന കുടില തന്ത്രങ്ങൾക്കെതിരെ സിപിഐ എം കട്ടപ്പന ഏരിയ കമ്മിറ്റി നയവിശദീകരണ യോഗം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്‌ ഉദ്‌ഘാടനംചെയ്‌തു. 
    ജില്ലയുടെ ഭാവി തകർക്കാനാണ്‌ യുഡിഎഫ്‌ 28ന്‌ ഹർത്താൽ നടത്തുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ ജില്ലയിൽ 157 കോടിയുടെ സംരംഭങ്ങൾ ആരംഭിച്ചു. ഇതുവഴി 6500 പേർക്കാണ്‌ തൊഴിൽ ലഭിച്ചത്‌. പഞ്ചായത്തുകൾ വഴി 4800 സംരംഭങ്ങളുടെ പട്ടികകളും തയ്യറാക്കി. പുതിയ സംരംഭങ്ങൾക്ക്‌ വരുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനാണ്‌ മന്ത്രി പി രാജീവ്‌ 28ന്‌ ജില്ലയിലെത്തുന്നത്‌. ജനപ്രതിനിധികൾ, രാഷ്‍ട്രീയ പാർടി പ്രതിനിധികള്‍, ഉദ്യോഗസ്ഥർ എന്നിരുമായി മന്ത്രി ചർച്ച നടത്തും. വസ്‌തുത ഇതായിരിക്കെ യോഗങ്ങളിലും ചർച്ചകളിലും പങ്കെടുക്കാതെ ഹര്‍ത്താൽ നടത്തുന്നത്‌ ജില്ലയിലെ ഭൂപ്രശ്‍നങ്ങള്‍ സങ്കീര്‍ണമാക്കിയ പാതകത്തിന്‌ യുഡിഎഫിന്റെ പ്രായിശ്ചിത്തമാണ്‌. 28എന്ന ദിനം ഭാവിതലമുറയുടെ പ്രതീക്ഷയാണെന്നും സി വി വർഗീസ്‌ പറഞ്ഞു. യോഗത്തിൽഎം സി ബിജു അധ്യക്ഷനായി. ഏരിയ സെക്രട്ടറി വി ആർ സജി, ടോമി ജോർജ്‌, കെ പി സുമോദ്‌, ലിജോബി ബേബി, പി വി സുരേഷ്‌, കെ എൻ വിനീഷ്‌കുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News