കെ എസ് കൃഷ്‍ണപിള്ള ദിനാചരണം: തൊടുപുഴയില്‍ ഒരുക്കങ്ങളായി



തൊടുപുഴ അനശ്വര രക്തസാക്ഷി കെ എസ് കൃഷ്‍ണപിള്ളയുടെ 73–ാം രക്തസാക്ഷി ദിനാചരണത്തിന് തൊടുപുഴയിൽ ഒരുക്കങ്ങളായി. ഈസ്റ്റ് ഏരിയയിൽ വൈകിട്ട് നാലിന് ജ്യോതി സൂപ്പർ ബസാർ പരിസരത്തുനിന്ന് പ്രകടനം ആരംഭിക്കും. മങ്ങാട്ടുകവലയിൽ സമാപിക്കും. പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി കൺവീനർ പി മുഹമ്മദ് ഫൈസൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റം​ഗം കെ കെ ജയചന്ദ്രൻ, എം എം മണി എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റംഗം ഷൈലജ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. ശേഷം കോഴിക്കോട് രംഗഭാഷയുടെ മൂക്കുത്തി നാടകം അരങ്ങേറും. പുതിയ ഏരിയ കമ്മിറ്റി ഓഫീസായ കോടിയേരി ബാലകൃഷ്‍ണൻ സ്‍മാരക മന്ദിരത്തിന് എം വി ​ഗോവിന്ദൻ തറക്കല്ലിടും. സംഘാടകസമിതി ഭാരവാഹികളായ എം എം മാത്യു, വി ബി വിനയൻ, വിബി ജമാൽ, സബീന ബിഞ്ചു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.  വെസ്റ്റ് ഏരിയയിൽ വൈകിട്ട് നാലിന് ഏരിയ കമ്മിറ്റി ഓഫീസിന് സമീപത്തുനിന്ന് പ്രകടനം ആരംഭിക്കും. മുൻസിപ്പൽ മൈതാനത്ത് പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റം​ഗം കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ, ജില്ലാ സെക്രട്ടറിയറ്റം​ഗങ്ങളായ കെ എസ് മോഹനൻ, വി എൻ മോഹനൻ, തുടങ്ങിയവർ പങ്കെടുക്കും. ജില്ലാ സെക്രട്ടറി സി വി വർ​ഗീസ്, സംസ്ഥാന കമ്മിറ്റിയം​ഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റ് അം​ഗം വി വി മത്തായി എന്നിവർ ഇരു സമ്മേളനത്തിലും പങ്കെടുക്കും.   Read on deshabhimani.com

Related News