മുന്നേറ്റമായി ദേശാഭിമാനി ക്യാമ്പയിൻ



ഇടുക്കി നാടിന്റെ വായനാ സംസ്‌കാരത്തിന്റെയും ഭാഷയുടേയും അടയാളമായ  ദേശാഭിമാനി പ്രചാരണത്തിന്‌  ജില്ലയിൽ ആവേശ മുന്നേറ്റം. കാർഷിക, തോട്ടം മേഖലയെന്ന്‌ വ്യത്യാസമില്ലാതെയാണ്‌ വാർഷിക വരിക്കാരാകുന്നത്‌. ഹൈറേഞ്ചിലും ലോറെഞ്ചിലും വിവിധ നേതാക്കളുടെ നേതൃത്വത്തിൽ സ്ഥാപനങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും വ്യക്തികളെ നേരിട്ടുകണ്ടുമാണ്‌ പത്രത്തിന്റെ വരിക്കാരാക്കുന്നത്‌. സംസ്ഥാന–-ജില്ലാ നേതാക്കൾ, സെക്രട്ടറിയറ്റ്‌ അംഗങ്ങൾ, ജില്ലാ–-ഏരിയ–-ലോക്കൽ കമ്മിറ്റി നേതാക്കളും ബ്രാഞ്ച്‌ സെക്രട്ടറിമാരും നേതൃത്വം നൽകുന്നു. ഉപ്പുതറയിൽ സഹകരണ ജീവനക്കാർ വരിക്കാരായി ഏലപ്പാറ വായനയുടെ വേറിട്ട സംസ്ക്കാരമായ ദേശാഭിമാനിപത്ര ക്യാമ്പയിന് ഏലപ്പാറ ഏരിയയിൽ അവേശകരമായ മുന്നേറ്റം. ഏരിയ സെമിനാറിന്റെ പ്രാധാന്യം വരിക്കാരെ ചേർക്കുന്നതിനും പ്രവർത്തകർക്കും ഊർജമായിട്ടുണ്ട്. ഉപ്പുതറ  സഹകരണ ബാങ്ക് ജീവനക്കാർ 14 പേരും വാർഷിക വരിക്കാരായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌അംഗം പി എസ് രാജൻ വരിസംഖ്യ ഏറ്റുവാങ്ങി. ഏരിയ കമ്മിറ്റിയംഗം ഷിലാ രാജൻ, ഉപ്പുതറ ലോക്കൽ സെക്രട്ടറി മനു ആന്റണി, ലോക്കൽകമ്മിറ്റിഅംഗം എം എ സുനിൽ എന്നിവർ പങ്കെടുത്തു. വണ്ടൻമേട്  ദേശാഭിമാനി പത്ര ക്യാമ്പയിൻ വണ്ടൻമേട് ഏരിയയിൽ പുരോഗമിക്കുന്നു. ശനിയാഴ്ച അണക്കരയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ എസ് മോഹനൻ, ഏരിയ സെക്രട്ടറി ടി എസ് ബിസി എന്നിവർ നേതൃത്വം നൽകി. ഏരിയയിലെ ഒമ്പത്‌ലോക്കൽ കേന്ദ്രങ്ങളിലും ഏരിയ കമ്മിറ്റിഅംഗങ്ങളുടെയും ലോക്കൽ സെക്രട്ടറിമാരുടെയും നേതൃത്വത്തിൽ വരിക്കാരെ ചേർക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണ്.   Read on deshabhimani.com

Related News