വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പള്ളനാട് മംഗളംപാറഭാഗത്തെ ജനവാസ കേന്ദ്രത്തില്‍ എത്തിയ കാട്ടുപോത്ത്


മറയൂർ കാട്ടുപോത്തിന്റെ ആക്രമണത്തിൽ നിന്നും വീട്ടമ്മ തലനാരിഴക്ക് രക്ഷപ്പെട്ടു. പള്ളനാട് മംഗളംപാറ സ്വദേശി സെൽവിക്ക് നേരെയാണ് വെള്ളി വൈകിട്ട്‌ അഞ്ചിന്‌ കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. അഞ്ചിന്‌ കാപ്പിത്തോട്ടത്തിൽ നിൽക്കുമ്പോഴാണ് കാട്ടുപോത്ത് ആക്രമിക്കാനായി ഓടിയെത്തിയത് സമീപത്തുള്ള കുഴിയിലേക്ക് എടുത്ത് ചാടിയാണ് രക്ഷപ്പെട്ടത്. പിന്നീട് അവിടെ നിന്നും കാട്ടുപോത്ത്പോയെന്ന് ഉറപ്പാക്കിയശേഷം വീട്ടിലേക്ക് മടങ്ങുക ആയിരുന്നു.   പള്ളനാട് മംഗളംപാറഭാഗത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകൻ മരിക്കുകയും അതിനെത്തുടർന്നുണ്ടായ പ്രതിഷേധത്തിനെ ഭാഗമായി വനം വകുപ്പ് വാച്ചറെ നിയമിക്കുകയും ചെയ്തിരുന്നു. എന്നാൽ, സമീപ ദിവസനങ്ങളായി വാച്ചറുടെ സേവനം ലഭ്യമല്ലെന്ന് നാട്ടുകാർ പറയുന്നു. സ്ഥിരമായി വനമേഖലയിൽ നിന്നും കൃഷിയിടത്തിലെത്തുന്ന ഒറ്റയാൻ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടാമെന്ന ഭീതിയിലാണ് മംഗളംപാറ ഭാഗത്തുള്ള ജനങ്ങൾ. ഈകാട്ടുപോത്തിനെ പിടികൂടി മറ്റേതെങ്കിലും ഭാഗത്തേക്ക് മാറ്റണമെന്ന ആവശ്യം ശക്തമായി.   Read on deshabhimani.com

Related News