ജില്ലയിൽ രണ്ടിടത്ത്‌ ഉപതെരഞ്ഞെടുപ്പ് ജൂലൈ 21ന്



വണ്ടൻമേട് വണ്ടൻമേട് പഞ്ചായത്ത് പതിനൊന്നാം വാർഡ് അച്ചൻകാനത്തും രാജകുമാരി പഞ്ചായത്തിലെ കുംഭപ്പാറ വാർഡിലേക്കും ഉപതെരഞ്ഞെടുപ്പ്  ജൂലൈ 21 ന് നടക്കും. പകൽ ഏഴു മുതൽ വൈകിട്ട്‌ ആറുവരെയാണ്‌ വോട്ടെടുപ്പ്. 22 ന് ഫലമറിയാം.    വണ്ടൻമേട്ടിൽ വനിതാ സംവരണ വാർഡായ പതിനൊന്നാം വാർഡ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പക്കൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തിരുന്നു. വ്യക്തിപരമായ പ്രശ്നങ്ങളാൽ വാർഡംഗത്തെ എൽഡിഎഫ് നേതൃത്വം ഇടപെട്ട് രാജിവയ്പിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നത്. ആകെയുള്ള 18 ൽ 10 സീറ്റുകൾ നേടി എൽ ഡിഎഫ് 25 വർഷത്തിന്‌ശേഷം യുഡിഎഫിന്റെ പക്കൽനിന്ന്‌ ഭരണം പിടിച്ചെടുത്ത പഞ്ചായത്തുകൂടിയാണ് വണ്ടൻമേട്. ഇപ്പോൾ ഭൂരിപക്ഷം  ഒമ്പത്‌ സീറ്റായി ചുരുങ്ങിയ സാഹചര്യത്തിൽ യുഡിഎഫും ബിജെപിയും സഖ്യം ചേർന്ന് അവിശ്വാസ പ്രമേയം കൊണ്ടുവന്നെങ്കിലും പരാജയപ്പെട്ടിരുന്നു. പ്രതിപക്ഷകക്ഷികൾ യുഡിഎഫ് അഞ്ച്‌, ബിജെപി മൂന്ന്‌, സ്വതന്ത്രൻ  ഒന്ന്‌ എന്നിവർ സഖ്യത്തിലാണിവിടെ. രാജകുമാരി പഞ്ചായത്തിലെ കുംഭപാറ വാർഡിൽ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന ടിസി ബിനു ഒഴിവായതിനെ തുടർന്നാണ്‌ തെരഞ്ഞെടുപ്പ്‌. എൽഡിഎഫിന്‌ നിലവിൽ ഒമ്പതും യുഡിഎഫിന്‌ മൂന്നും സീറ്റുകളാണുള്ളത്‌.  നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ രണ്ടിന്‌ അവസാനിക്കും. നാലിന്‌ സൂക്ഷമപരിശോധന ആറിന്‌ സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതിയുമാണ്. Read on deshabhimani.com

Related News