അതിർത്തികളിൽ പരിശോധന ശക്തമാക്കും



കുമളി നിയമസഭാ തെരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച് എൻഫോഴ്സ്‌മെന്റ് പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള– തമിഴ്നാട് എൻഫോഴ്‌സ്‌മെന്റ‌് ഉദ്യോഗസ്ഥരുടെ യോഗം കമ്പത്ത‌ു ചേർന്നു. ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമീഷണർ ജി പ്രദീപ്, തേനി എഡിഎസ‌്പി രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. കേരളത്തിലേയും -തമിഴ്നാട്ടിലേയും എക്സൈസ്, പൊലീസ്, വനം, റവന്യു ഉദ്യോഗസ്ഥർ പങ്കെടുത്തു. തമിഴ‌്നാട‌് എക‌്സൈസ‌് ചെക്ക്‌പോസ‌്റ്റ‌് നിലവിൽ മുന്തലിൽ മാത്രമാണുള്ളത‌്. ഇത‌് എല്ലാ അതിർത്തി ബോർഡറുകളിലും സ്ഥാപിക്കണം. ബോർഡർ ചെക്ക്‌പോസ്റ്റുകളിലും വനപ്രദേശങ്ങളിലും കേരള– തമിഴ‌്നാട‌് സംയുക്ത പരിശോധന നടത്തും. ചാരായം, കഞ്ചാവ‌് തുടങ്ങിയ വിവരങ്ങൾ പരസ‌്പരം കൈമാറുക, കുമളി മുതൽ ബോഡിമെട്ട‌് വരെയുള്ള ബൈ റൂട്ടുകളായ പാണ്ടിക്കുഴി, റോസാപ്പൂക്കണ്ടം, ചെല്ലാർകോവിൽ, മണിയംപെട്ടി, മൂങ്കിപ്പള്ളം, മന്തിപ്പാറ, കമ്പംമെട്ട‌്, തണ്ണിപ്പാറ, രാമക്കൽമെട്ട‌്, പതിനെട്ടാംപടി, ചതുരംഗപ്പാറ, തേവാരംമെട്ട‌്, ടോപ്‌ സ്‌റ്റേഷൻ തുടങ്ങിയ വഴികളിലൂടെ നടന്നുവരുന്നത‌് തടയാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും യോഗത്തിൽ തീരുമാനിച്ചു. കേരളത്തിലെ ചെക്ക്‌പോസ‌്റ്റുകളിൽ ശക്തമായ പരിശോധനകൾ നിലവിൽ നടത്തുന്നുണ്ട‌്.   തേനി ജില്ലാ അസി. എക‌്സൈസ‌് കമീഷണർ കെ വിജയ, ഇടുക്കി എക‌്സൈസ‌് സർക്കിൾ ഇൻസ‌്പെക‌്ടർ കെ സന്തോഷ‌്കുമാർ, എക‌്സൈസ‌് പ്രിവന്റീവ‌് ഓഫീസർമാരായ കെ രാജ‌്കുമാർ, പി ഡി സേവ്യർ, ബോഡി റേഞ്ച്‌ ഓഫീസർ എസ‌് നാഗരാജൻ, കമ്പം റേഞ്ച്‌ ഓഫീസർ പി വി അൻപു എന്നിവരും യോഗത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News