വീണ്ടും പടയപ്പയുടെ വിഹാരം

മാട്ടുപ്പെട്ടി എക്കോ പോയിന്റിൽ എത്തിയ പടയപ്പ


മൂന്നാർ വിനോദ സഞ്ചാര മേഖലയായ മാട്ടുപ്പെട്ടി എക്കോ പോയിന്റിനു സമീപം പട്ടാപ്പകൽ ‘പടയപ്പ’ ഇറങ്ങിയത് പരിഭ്രാന്തി പരത്തി. വെള്ളി പകൽ രണ്ടോടെയാണ് നാട്ടുകാർ പടയപ്പയെന്ന്‌ വിളിക്കുന്ന കാട്ടാന റോഡിലെത്തിയത്.  ശക്തമായ മഴയെത്തുടർന്ന് എക്കോ പോയിന്റിലെ ഭൂരിഭാഗം കടകളും അടഞ്ഞുകിടന്നിരുന്നു. പൊതുവെ ശല്യക്കാരനല്ലാത്ത പടയപ്പയുടെ ഇഷ്ടഭോജനമായ കൈതച്ചക്കയും ക്യാരറ്റും കിട്ടാതെ വന്നതോടെ കടകൾക്ക് മുന്നിൽ രണ്ട് മണിക്കൂറുകളോളം നോക്കിനിന്നു. പിന്നീട്‌ റോഡിന്റെ ഒരു വശം ചേർന്ന് നടന്നുനീങ്ങി. മഴയായതിനാൽ വിനോദസഞ്ചാരികളും കുറവായിരുന്നു. സഞ്ചാരികൾ അമ്പരന്ന്‌ ദൂരെ മാറിനിന്ന് മൊബൈലിൽ ആനയുടെ ഫോട്ടോ പകർത്തുകയും ചെയ്തു. രണ്ടാഴ്ച മുമ്പ് മാട്ടുപ്പെട്ടി, ആർ ആൻഡ്‌ ഡി ഡിവിഷൻ എന്നിവിടങ്ങളിൽ പടയപ്പ എത്തിയിരുന്നു. Read on deshabhimani.com

Related News