വിനോദസഞ്ചാരികളുടെ ബസ് മറിഞ്ഞ് 12 പേർക്ക് പരിക്ക്



അടിമാലി തമിഴ്നാട്ടിലെ മധുരയിൽ നിന്ന് മൂന്നാർ സന്ദർശനത്തിന് എത്തിയ സംഘം സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 12 പേർക്ക് പരിക്കേറ്റു. ചൊവ്വ പകൽ ഒന്നോടെ ആനച്ചാൽ  ചെങ്കുളത്തിന് സമീപമായിരുന്നുഅപകടം.
     മധുര സ്വദേശികളായ പി മണികണ്ഠൻ( 48 ), അമുദ പളനിവേൽ (63), എം  ശ്യാംകുമാർ (50), രവികുമാർ (43), മണിമേഖല (63), സൗമ്യൻ ( 14), ധന ലക്ഷ്മി (34), ഷെർമിള (40), സീത ലക്ഷ്മി ( 34), അണ്ണാ ദുരൈ (48), വിഗ്നേഷ് ( 22), കൃഷ്മി (18) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അടിമാലിയിലെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് സാരമുള്ളതല്ല. ഇവർക്ക് താമസിക്കാനുള്ള റിസോർട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. Read on deshabhimani.com

Related News