പരീക്ഷാകേന്ദ്രങ്ങൾ അണുവിമുക്തമാക്കി സിപിഐ എം



 അടിമാലി പരീക്ഷയ്‌ക്കെത്തുന്ന വിദ്യാർഥികൾക്ക്‌ സുരക്ഷയൊരുക്കി സിപിഐ എം. 26 മുതൽ ആരംഭിക്കുന്ന എസ്എസ്എൽസി, പ്ലസ്‌ ടു പരീക്ഷകൾ നടക്കുന്ന സ്‌കൂളുകളും പരിസരവും ശുചീകരിച്ച് അണുവിമുക്തമാക്കി. അടിമാലി എസ്എൻഡിപി ഹയർസെക്കൻഡറി സ്കൂൾ, കല്ലാർകുട്ടി സർക്കാർ ഹൈസ്കൂൾ, വെള്ളത്തൂവൽ ഹയർസെക്കൻഡറി സ്കൂൾ, കല്ലാർ വട്ടിയാർ ഹൈസ്കൂൾ, കുഞ്ചിത്തണ്ണി ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് ശുചീകരണം നടത്തിയത്. ആദിവാസി കുട്ടികൾ താമസിക്കുന്ന പട്ടികവർഗ ഹോസ്റ്റലും അണുവിമുക്തമാക്കി.  ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. എം കമറുദീൻ, ടി എം ഗോപാലകൃഷ്ണൻ, എം എ ഹംസ, വി ജി പ്രതീഷ് കുമാർ, കെ ബി വരദരാജൻ, തേജസ് കെ ജോസ്, കുര്യാച്ചൻ ജോൺ, അനീഷ് കല്ലാർ, സിബി സണ്ണി, സി എസ് സുധീഷ്, കെ ടി രഞ്ജിത്ത്, നിഖിൽ ഷാജൻ, ഉല്ലാസ് എന്നിവർ വിവിധകേന്ദ്രങ്ങളിൽ നേതൃത്വം നൽകി. പരീക്ഷകൾ നടക്കുന്ന മുറികൾ, ഇരിപ്പിടങ്ങൾ എന്നിവ കഴുകി അണുനാശിനി തളിച്ചു. ബാലസംഘം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടികവർഗ ഹോസ്റ്റലിലെ മുഴുവൻ കുട്ടികൾക്കും മാസ്‌ക്‌ വിതരണംചെയ്തു. ഏരിയ കോഓർഡിനേറ്റർ അലൻ നിഥിൻ സ്റ്റീഫൻ ഹോസ്റ്റൽ വാർഡന് മാസ്‌കുകൾ കൈമാറി.     Read on deshabhimani.com

Related News