ആലിപ്പഴം പെയ്തിറങ്ങി

പാമ്പാടുംപാറയിൽ വേനൽമഴയ്‌ക്കൊപ്പം പെയ്തിറങ്ങിയ ആലിപ്പഴം


കട്ടപ്പന പകൽച്ചൂടിന് ആശ്വാസമായി ഹൈറേഞ്ചിൽ പെയ്ത വേനൽമഴയ്‌ക്കൊപ്പം ശക്തമായ ആലിപ്പഴ വീഴ്ചയും. നെടുങ്കണ്ടം, പാമ്പാടുംപാറ, ചക്കുപള്ളം പഞ്ചായത്തുകളിലെ പുഷ്പക്കണ്ടം, കരുണാപുരം, അണക്കരമെട്ട്, കോമ്പയാർ മേഖലകളിലാണ് വൻതോതിൽ ആലിപ്പഴം വീണത്. കാർഷിക മേഖലയായ ഉടുമ്പൻചോല താലൂക്കിലെ ഏലത്തോട്ടങ്ങളിൽ ഉൾപ്പെടെ ആലിപ്പഴം കുന്നുകൂടി. ആലിപ്പഴ വീഴ്ചയുണ്ടായ പുരയിടങ്ങളിലെ ഏലച്ചെടികൾ, വെയിൽ കടുക്കുന്നതോടെ നിർജലീകരണം സംഭവിച്ച് ഉണങ്ങിനശിക്കാനുള്ള സാധ്യത കൂടുതലാണ്. സാധാരണയായി കാണാറുള്ള ആലപ്പഴത്തേക്കാൾ വലുപ്പമുള്ളവയാണ് പെയ്തിറങ്ങിയത്. മഴ തോർന്നിട്ടും ഇവ മണിക്കൂറുകളോളം അലിയാതെകിടന്നു. കുട്ടികളും മുതിർന്നവരും ആലിപ്പഴം പെറുക്കാൻ കൗതുകത്തോടെ ഓടിക്കൂടി. കനത്തവേനലിൽ നട്ടംതിരിഞ്ഞ കർഷകർക്ക് മണിക്കൂറുകളോളം പെയ്ത വേനൽമഴ ആശ്വാസമായി. ഏലം, കാപ്പി, കുരുമുളക്, വാഴ, പച്ചക്കറി കൃഷികൾക്കും ഗുണകരമാകും. Read on deshabhimani.com

Related News